മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്‍റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് സംവിധായകൻ സജീവ് പിള്ള സമർപ്പിച്ച ഹർജി കോടതി തള്ളി. ചിത്രത്തിന്‍റെ സംവിധായകനായിരുന്ന തന്നെ ഒഴിവാക്കിയെന്ന് കാണിച്ചാണ് സജീവ് പിള്ള ഹർജി നല്‍കിയത്.
എന്നാല്‍ ചിത്രത്തിന്‍റെ പൂര്‍ണാവകാശം സജീവ് പിള്ള, നിര്‍മ്മാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കോടതി കണ്ടത്തി. ഇതെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തില്‍ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാകും മുൻപ് കൈപ്പറ്റിയതായും നിർമ്മാതാവ് വേണു കുന്നപ്പള്ളി കോടതിയെ അറിയിച്ചു. സംവിധായകൻ എന്ന നിലയില്‍ സജീവ് പിള്ളയ്ക്കുള്ള പരിചയ കുറവാണ് ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.