കേരളം

kerala

'സാമന്തയുടേത് ധീരമായ കരിയർ തെരഞ്ഞെടുപ്പുകൾ' ; പ്രശംസിച്ച് മാളവിക മോഹനൻ

സാമന്തയുടെ ചിത്രങ്ങളാണ് തനിക്ക് പ്രചോദനമാകുന്നതെന്ന് മാളവിക

By

Published : Mar 12, 2022, 8:21 PM IST

Published : Mar 12, 2022, 8:21 PM IST

malavika mohanan on samantha  malavika mohanan on samantha taking risks  malavika mohanan on samantha entering bollywood  malavika mohanan maaran promotions  malavika praises samantha  malavika mohanan latest news  സാമന്തയെ പ്രശംസിച്ച് മാളവിക മോഹനൻ  മാരൻ ചിത്രം പ്രൊമോഷൻ മാളവിക മോഹനൻ
സാമന്തയെ പ്രശംസിച്ച് മാളവിക മോഹനൻ

ഏറ്റവും പുതിയ ചിത്രമായ മാരന്‍റെ പ്രൊമോഷനിടെ സാമന്തയെ പ്രശംസിച്ച് മാളവിക മോഹനൻ. അഭിനേതാവെന്ന നിലയിൽ ആരാണ് പ്രചോദനമാകുന്നതെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് മാളവിക സാമന്തയെ പ്രശംസിച്ചത്. സാമന്തയുടെ ചിത്രങ്ങളാണ് തനിക്ക് പ്രചോദനമാകുന്നതെന്ന് മാളവിക പറഞ്ഞു.

"സാമന്തയുടെ ധീരമായ കരിയർ തെരഞ്ഞെടുപ്പുകളാണ് മറ്റുള്ളവരിൽ നിന്നും അവരെ വ്യത്യസ്‌തയാക്കുന്നത്. വ്യത്യസ്‌ത റോളുകൾ ചെയ്യുന്നതിന് സാമന്ത ഒരിക്കലും വിമുഖത കാണിച്ചിട്ടില്ല. ഒരുപാട് റിസ്‌ക് എടുത്താണ് സാമന്ത ഓരോ റോളുകളും തെരഞ്ഞെടുക്കുന്നത്. ഫാമിലി മാൻ 2 എന്ന സീരീസിന്‍റെ പ്രാധാന്യം അറിയാവുന്നതുകൊണ്ടുതന്നെ അവർ അതിലെ റോൾ തെരഞ്ഞെടുത്തു. അത് സാമന്തയെ ബോളിവുഡിൽ എത്തിച്ചു" - മാളവിക പറയുന്നു.

Also Read: റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ രാധേ ശ്യാമിന്‍റെ വ്യാജ പതിപ്പ് ഇന്‍റർനെറ്റിൽ

ധനുഷിനൊപ്പം മാളവിക അഭിനയിച്ച മാരൻ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഒടിടി റിലീസായി എത്തിയിട്ടുണ്ട്. വിജയ് നായകനായ മാസ്റ്ററിലെ വേഷം മാളവികക്ക് തന്‍റെ കരിയറിലെ വഴിത്തിരിവായിരുന്നു. പ്രഭാസ് നായകനാകുന്ന രാജാ ഡീലക്‌സിലും താരം അഭിനയിക്കുമെന്നാണ് സൂചന. സിദ്ധാന്ത് ചതുർവേദി നായകനാകുന്ന യുദ്രയും മാളവികയ്ക്ക് മുന്നിലുണ്ട്.

ABOUT THE AUTHOR

...view details