മഹേഷ് ബാബു നായകനായി എത്തുന്ന പുതിയ ചിത്രമാണ് “സരിലേരു നീക്കെവ്വരൂ”. താരത്തിന്‍റെ 44ാമത് പിറന്നാൾ ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്‍റെ 'ദി ഇന്‍ട്രോ' വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകർ.
മഹേഷ് ബാബുവിന് 44ാം പിറന്നാൾ; പുതിയ ചിത്രത്തിന്‍റെ 'ഇൻട്രോ സീൻ' പുറത്ത് വിട്ട് അണിയറപ്രവർത്തകർ - sarileru neekkevu
മഹേഷ് ബാബുവിന്‍റെ ഇരുപത്തിയാറാമത് ചിത്രമാണിത്.
മഹേഷ് ബാബുവിന്‍റെ ഇരുപത്തിയാറാമത് ചിത്രമാണിത്. ഇന്ന് ജന്മദിനമാഘോഷിക്കുന്ന താരത്തിനുള്ള പിറന്നാൾ സമ്മാനമായാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. അജയ് കൃഷ്ണ എന്ന പട്ടാളക്കാരനായാണ് താരം എത്തുന്നത്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രഷ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്‍റെ പകുതി ഭാഗവും കാശ്മീരിൽ ആണ് ചിത്രീകരിക്കുന്നത്. ദിൽ രാജു, മഹേഷ് ബാബു, അനിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മഹർഷി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമാണിത്.