കേരളം

kerala

ETV Bharat / sitara

വില്ലന്മാരെ അടിച്ച് പറത്തി മമ്മൂട്ടി, മധുരരാജയുടെ മോഷൻ പോസ്റ്റർ എത്തി - മധുരരാജ മോഷൻ പോസ്റ്റർ

മാസ്സ് ലുക്കില്‍ വില്ലന്മാരെ അടിച്ചിടുന്ന രാജയുടെ കഥാപാത്രത്തെയാണ് മോഷൻ പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

മധുരരാജ

By

Published : Feb 15, 2019, 12:22 PM IST

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന 'മധുരരാജ'യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. 2010ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് 'മധുരരാജ'. ചിത്രത്തില്‍ തമിഴ് നടൻ ജൈയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്ൻ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. ബോളിവുഡ് താരം സണ്ണി ലിയോൺ ഐറ്റം ഡാൻസുമായി ചിത്രത്തില്‍ എത്തുന്നുണ്ട്. വില്ലനായി എത്തുന്നത് ജഗപതി ബാബുവാണ്. വിഷുവിന് മുന്നോടിയായി ഏപ്രില്‍ 10ന് ചിത്രം തീയറ്ററുകളിലെത്തും. ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയും മധുരരാജയ്ക്കുണ്ട്.

നെടുമുടി വേണു, സലീം കുമാര്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസിനെത്തും. ഗോപി സുന്ദറാണ് സംഗീതം.


ABOUT THE AUTHOR

...view details