മമ്മൂട്ടി ചിത്രം 'മധുരരാജ' മികച്ച രീതിയില്‍ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ സഹസംവിധായകൻ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് വൈറലായിരിക്കുന്നത്. ജോലിയോടുള്ള മമ്മൂട്ടി എന്ന മെഗാസ്റ്റാറിൻ്റെ ആത്മാർത്ഥതയേയും സ്നേഹത്തേയും പറ്റിയാണ് ജോമി ജോണ്‍ എന്ന അസിസ്റ്റൻ്റ് ഡയറക്ടർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
കുറിപ്പിൻ്റെ പൂർണ്ണരൂപം:
'ഫാൻ ഇല്ലാതെ നല്ല വെയിലത്ത് കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന മെഗാസ്റ്റാർ...ഈ കാഴ്ച നേരിൽ കണ്ടപ്പോ സത്യത്തിൽ മമ്മൂക്കയോട് ആരാധനയാണോ ഇഷ്ടമാണോ ബഹുമാനമാണോ.. അതിലും മുകളിൽ എന്തോ ആണ് തോന്നിയത്. കാരണം ഇന്ന് ഒരു സിനിമയിലും രണ്ട് സിനിമയിലും അഭിനയിച്ചവർ വരെ രാവിലെ വന്നിട്ടുണ്ടെങ്കിൽ മേക്ക് അപ്പ് ചെയ്ത് റെഡിയായി വരാൻ നല്ല സമയം എടുക്കുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും അവർ കാരവാനിൽ പോയി ഇരിക്കും (അത് അവരുടെ കുറ്റം അല്ല അടുത്ത ഷോട്ട് റെഡി ആയി വരാൻ 10,15 മിനിറ്റ് എടുക്കും )
പക്ഷേ മമ്മൂക്ക എന്നും രാത്രി വരെ ശരീരം ഒരുപാട് അധ്വാനിച്ച് കഷ്ടപ്പെട്ട് ഫൈറ്റ് കഴിഞ്ഞു പോകുമ്പോൾ... മമ്മൂക്കയോട് ഡയറക്ടർ..
മമ്മൂക്ക നാളെ രാവിലേ ഒരു 10 മണി 10:15 ആകുമ്പോഴേക്കും എത്താൻ പറ്റുവോ? പിറ്റേ ദിവസം രാവിലെ ഒമ്പത് മണിക്ക് മമ്മൂക്ക ലൊക്കേഷനിൽ എത്തും. കാരവാനിൽ കേറാതെ നേരെ ലൊക്കേഷനിലേക്ക് വന്ന് അവിടെ നിന്ന് തന്നെ കോസ്റ്റ്യൂം ചെയ്ഞ്ച് ചെയ്ത് റെഡി ആകും.
ഷോട്ടുകളുടെ ബ്രേക്ക് ടൈമിൽ.... തലേ ദിവസത്തെ ഷീണം, വെയിൽ, പ്രൊപ്പല്ലറിൻ്റെ സൗണ്ട്, പുക, പട്ടികളുടെ കുര, ഇതിനു പുറമെ കാട്ടിൽ പലതരം ഇഴ ജന്തുക്കളും.. മമ്മൂക്കയോട് കാരവാനിൽ പോയി ഇരുന്നോളൂ റെഡി ആകുമ്പോൾ വിളിച്ചോളാം എന്നു പറയുമ്പോൾ..
മമ്മൂക്ക: നമ്മൾ എല്ലാവരും കൂടിയല്ലേ സിനിമ ചെയ്യുന്നേ..നിങ്ങൾ ഇവിടെ പുകയത്ത് കിടന്നു കഷ്ടപെടുമ്പോൾ ഞാൻ എങ്ങനെ കാരവാനിൽ പോയി ഇരിക്കും. ഞാൻ ഇവിടെ ഇരുന്നോളാം..നോക്കുമ്പോൾ അവിടെ ഇരുന്ന് ക്ഷീണം കൊണ്ട് ഉറങ്ങുന്നു. ഫാൻ ഇല്ലാത്തതിനോ എസി കൂളർ ഇല്ലാത്തത്തിനോ ആരോടും ഒന്നും ചോദിക്കില്ല പറയില്ല.. ഈ ഫോട്ടോയിൽ നിന്ന് മനസ്സിലാക്കാം ക്ഷീണം. പക്ഷേ ഫ്രെയിമിൽ വന്ന് നിൽക്കുമ്പോൾ 40 വയസ് കുറയും. എനർജി ലെവൽ പറയണ്ടല്ലോ പടത്തിൽ കാണാം..
40 വർഷത്തിന് മുകളിൽ ആയിട്ടും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയും സ്നേഹവും കൂടുകയല്ലാതെ മമ്മൂക്കക്ക് കുറയുന്നില്ല.. ഓരോ സിനിമയിലും മമ്മൂക്കയുടെ കൂടെ ഞാൻ വർക്ക് ചെയ്യുമ്പോഴും മമ്മൂക്ക അത്ഭുതപ്പെടുത്തുകയാണ്.. ഇന്ന് മധുരരാജ ഇത്രയും വലിയ വിജയം ആയതിൻ്റെ മുഖ്യപങ്ക് മമ്മൂക്കക്ക് തന്നെയാണ്..
ചെയ്യുന്ന ജോലി അതിൻ്റെ പൂർണതയിൽ എത്തിക്കാൻ എന്ത് കഷ്ടപ്പാട് സഹിക്കാനും അതിൻ്റെ ഏതറ്റം വരെ പോകാനും മമ്മൂക്ക റെഡിയാണ്.. ഇന്നത്തെ പുതിയ നടൻമാർ മുതൽ സീനിയർ നടൻമാർ വരെ കണ്ടു പഠിക്കേണ്ട ഒന്നാണ് മമ്മൂക്കക്ക് സിനിമയോടുള്ള ഈ സ്നേഹവും ഡെഡിക്കേഷനും, ഇതു പോലെ വേറെ ആരെങ്കിലും ഉണ്ടോന്ന് അറിയില്ല.. പക്ഷെ മമ്മൂക്കയെ പോലെ മമ്മൂക്ക മാത്രമേ ഉള്ളൂ.. ഒരേയൊരു മമ്മൂക്ക. ലവ് യൂ മമ്മൂക്ക.'