മധുരരാജയിൽ പൃഥ്വിരാജ് എത്താത്തതിൻ്റെ കാരണം വിശദീകരിച്ച് മമ്മൂട്ടി. പോക്കിരി രാജയില്‍ എൻ്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സ്ഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും തമാശരൂപേണ മമ്മൂട്ടി പറഞ്ഞു. സിനിമയുടെ പ്രചരണത്തിൻ്റെ ഭാഗമായി മമ്മൂട്ടിയും സംവിധായകൻ വൈശാഖും ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ രസകരമായ പ്രതികരണം. ഇത് രാജയുടെ രണ്ടാം ഭാഗമെന്ന് പറയാന്‍ കഴിയില്ല, രണ്ടാം വരവ് ആണ്. ആദ്യ ഭാഗത്തില്‍ അഭിനയിച്ച സലിം കുമാര്‍, നെടുമുടി വേണു, സിദ്ദിഖ് തുടങ്ങിയവര്‍ രണ്ടാം ഭാഗത്തിലും ഉണ്ടാകും.
പൃഥ്വിരാജ് വിവാഹം കഴിഞ്ഞ് ലണ്ടനിലാണ്, അതുകൊണ്ട് മധുരരാജയിൽ ഇല്ല; മമ്മൂട്ടി - മധുരരാജ
സിനിമയുടെ പ്രചരണത്തിന്‍റെ ഭാഗമായി മമ്മൂട്ടിയും സംവിധായകൻ വൈശാഖും ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ രസകരമായ പ്രതികരണം.
രാജ വരുന്നത് പുതിയൊരു സ്ഥലത്തേക്കാണ്, അവിടെ പുതിയ രീതികളാണ്. ചിത്രത്തില്‍ ജയ് അഭിനയിക്കുന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞാല്‍ രസച്ചരട് പൊട്ടിപ്പോകും. ഒരു ക്ലൂ തരാം, ജയുടെ കഥാപാത്രം വരുന്നത്, മധുരയില്‍ നിന്നാണെന്നും മമ്മൂട്ടി പറഞ്ഞു. നല്ല സിനിമയ്ക്ക് കാല-ദേശ-ഭാഷാന്തരങ്ങള്‍ ഇല്ലെന്നും അതിനാലാണ് പത്തുവര്‍ഷത്തിന് ശേഷം പോക്കിരി രാജയിലെ കഥാപാത്രത്തിന്‍റെ തുടര്‍ച്ചയായി മധുരരാജയില്‍ അഭിനയിച്ചതെന്ന് മമ്മൂട്ടി വ്യക്തമാക്കി.
''ന്യൂ ജനറേഷന്‍ സിനിമക്ക് പകരം ഫ്രീ ജനറേഷന്‍ സിനിമ എന്ന രീതിയിലാണ് ചലച്ചിത്രത്തെ നോക്കികാണുന്നത്. എല്ലാത്തരം സിനിമകളിലും അഭിനയിക്കണം എന്നതാണ് ആഗ്രഹം. നടനാകുമ്പോള്‍ എല്ലാ കഥാപാത്രങ്ങളും പരീക്ഷിക്കണമെന്നുണ്ട്''. അതിനുള്ള ധൈര്യം 36 വര്‍ഷമായി രംഗത്തുള്ള തനിക്ക് പ്രേക്ഷകര്‍ തന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ''പ്രത്യേക തരത്തിലുള്ള സിനിമയിലേ അഭിനയിക്കൂ എന്നു പറഞ്ഞാല്‍ അത് ഒളിച്ചോട്ടമോ വ്യാജമോ ആകും. എല്ലാ തരത്തിലുമുള്ള വേഷങ്ങള്‍ ചെയ്യാനാകണം. നന്മയുടെ ഭാഗത്തുള്ള സിനിമയാണ് മധുരരാജ. എല്ലാത്തരം പ്രേക്ഷകരെയും മുന്നില്‍ക്കണ്ടാണ് അത് ചെയ്തിരിക്കുന്നത്''. പത്തുവര്‍ഷത്തിനു ശേഷം വരുമ്പോള്‍ നായകന് പ്രായമേറെ ആകില്ലേ എന്ന ചോദ്യത്തിന് ജയിംസ് ബോണ്ട് രീതിയാണ് ഇതിനുള്ളതെന്ന് അദ്ദേഹം നര്‍മത്തില്‍ മറുപടി നല്‍കി. ദുബായിലെ ബുർജ് ഖലീഫയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടന്മാരായ സലിംകുമാര്‍, രമേഷ് പിഷാരടി, നടി അനുശ്രീ, നിര്‍മ്മാതാവ് നെല്‍സണ്‍, ആക്ഷന്‍ സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍ തുടങ്ങിയവരും പങ്കെടുത്തു. ഏപ്രില്‍ 12 നാണ് മധുരരാജ പ്രദർശനത്തിനെത്തുന്നത്.