പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫർ മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളിൽ മുന്നേറുകയാണ്. ഇതിനിടെ ചിത്രം ക്രിസ്തീയ മൂല്ല്യങ്ങളെ അപമാനിക്കുന്നുവെന്ന്ആരോപണമുന്നയിച്ച് ഒരുക്രിസ്തീയ സംഘടന രംഗത്തെത്തിയിരുന്നു. എന്നാൽ സംഘടനയ്ക്ക് കിടിലൻ മറുപടിയുമായിജിജോ കുര്യൻ എന്ന വൈദീകൻ എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വൈദികൻ പ്രതികരണം അറിയിച്ചത്.
'ലൂസിഫർ ബൈബിളിൽ പോലുമില്ല'; ചിത്രത്തെ വിമർശിച്ച ക്രിസ്തീയ സംഘടനയ്ക്ക് മറുപടിയുമായി വൈദീകൻ
'ലൂസിഫർ' ക്രിസ്തീയ മൂല്ല്യങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ച് രംഗത്തെത്തിയ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് മൂവ്മെൻ്റ് എന്ന സംഘടനയ്ക്കെതിരാണ് ജിജോ കുര്യൻ എന്ന വൈദീകൻ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.
സഭയെയും ക്രിസ്തീയ മൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവൻ്റെനാമത്തിനും കൈയ്യടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാവ്യവസായം എന്നാണ് ഇവര്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചത്. മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല തമ്പുരാൻ നമുക്ക് നല്‍കട്ടെ എന്നും പോസ്റ്റില്‍ കുറിച്ചിരുന്നു. ഇതിനെതിരെയാണ് ജിജോ കുര്യൻ എന്ന വൈദീകൻ രംഗത്തെത്തിയത്.
'ലൂസിഫര്‍' - അങ്ങനെയൊരു കഥാപാത്രം ബൈബിളില്‍ പോലുമില്ല. ഗ്രീക്ക് മിത്തോളജിയില്‍ നിന്ന് കിങ് ജെയിംസ് വേർഷൻ ബൈബിളിലെ ഈ വാക്ക് ഐസ 14:12 ലെ ദ ഷൈനിങ് വണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥാപാത്രത്തെ ചിത്രികരിക്കാന്‍ ലാറ്റിനില്‍ നിന്ന് കടമെടുത്തതാണ്. ലൂസിഫര്‍ ഞങ്ങളുടെ സ്വകാര്യപിശാചാണെന്ന് ഞങ്ങള്‍ തെറ്റിദ്ധരിച്ചതാണേ'; ജിജോ കുര്യൻ ഫേസ്ബുക്കിൽ കുറിച്ചു.