കേരളം

kerala

ETV Bharat / sitara

മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച് 'ലൂസിഫർ' - ലൂസിഫർ

മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്‌സ്ഓഫീസ് നേട്ടമാണിത്.

മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച് 'ലൂസിഫർ'

By

Published : May 16, 2019, 1:09 PM IST

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിക്കുകയാണ്. ലോകമെമ്പാട് നിന്നും 200 കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാതിയാണ് 'ലൂസിഫർ' സ്വന്തമാക്കിയിരിക്കുന്നത്.

മലയാള സിനിമ 100 കോടി ക്ലബില്‍ ഇടം നേടുന്നത് അപൂർവ്വമാണെങ്കിലും മോഹൻലാല്‍ തന്നെ നായകനായ 'പുലിമുരുകൻ' 150 കോടി പിന്നിട്ടിരുന്നു. ഈ റെക്കോഡാണ് ഇപ്പോൾ പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായ 'ലൂസിഫർ' മറികടന്നത്. മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്‌സ്ഓഫീസ് നേട്ടമാണിത്. 200 കോടി പിന്നിട്ടിട്ടും മികച്ച പ്രതികരണം നേടി ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്.

ബോളിവുഡ് താരം വിവേക് ഒബ്‌റോയി,ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, ഫാസില്‍, മഞ്ജുവാര്യര്‍, തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തിയത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

ABOUT THE AUTHOR

...view details