വീണ്ടും ചരിത്രനേട്ടം സ്വന്തമാക്കി 'ലൂസിഫർ'. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം 150 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. 21 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ലൂസിഫറിൻ്റെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ഒരേ ഒരു സാമ്രാജ്യം ഒരേ ഒരു രാജാവ്; 'ലൂസിഫർ' 150 കോടി ക്ലബ്ബിൽ - lucifer
21 ദിവസം കൊണ്ടാണ് 'ലൂസിഫർ' ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഒരേ ഒരു സാമ്രാജ്യം. ഒരേ ഒരു രാജാവ്....! എന്നെഴുതിയിരിക്കുന്ന പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്. ''രാജാക്കന്മാർ ചുറ്റുമുണ്ട്!!! എന്നാൽ ചക്രവർത്തി..അത് ഒന്നേയുള്ളൂ!!!! പകരം വയ്ക്കാനില്ലാത്ത ചക്രവർത്തി 21 ദിവസത്തിൽ 150 കോടി കീഴടക്കിയിരിക്കുകയാണ്'' എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്. അധികം വൈകാതെ ചിത്രം 200 കോടി ക്ലബിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ എട്ട് ദിവസം കൊണ്ട് ചിത്രം നൂറുകോടി ക്ലബില്‍ ഇടം നേടി ചരിത്രം കുറിച്ചിരുന്നു. ഏറ്റവും വേഗത്തിൽ 100 കോടി കളക്ഷൻ നേടുന്ന ചിത്രമെന്ന ഖ്യാതിയും ലൂസിഫർ സ്വന്തമാക്കി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 21 ദിവസം കൊണ്ട് 150 കോടി രൂപ നേടി വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നത്. മോഹന്‍ലാലിൻ്റെ തന്നെ പുലിമുരുകന്‍ ആണ് ആദ്യമായി 100 കോടിയിലധികം സ്വന്തമാക്കിയ മലയാള ചിത്രം.