കേരളം

kerala

ETV Bharat / sitara

' പാർവതി സൂപ്പർസ്റ്റാറുകൾക്കും ഒരടി മുകളില്‍'; ഉയരെയ്ക്ക് കയ്യടിച്ച് മന്ത്രി കെ.കെ ഷൈലജ - uyare movie parvathy

ലളിതമായ പ്രതിപാദനത്തിലൂടെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കടുത്ത അസമത്വത്തെ കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്ന് പറഞ്ഞ മന്ത്രി സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും അഭിനന്ദിച്ചു.

ഉയരെക്കും പാർവതിക്കും കയ്യടിച്ച് മന്ത്രി കെ.കെ ഷൈലജ

By

Published : Apr 30, 2019, 4:35 PM IST

നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രം ‘ഉയരെ’യെ വാനോളം പുകഴ്ത്തി ആരോഗ്യമന്ത്രി കെ.കെ ശൈലജ. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് 'ഉയരെ' എന്നും സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലിക പ്രശ്‌നങ്ങൾക്ക് നേരെയാണ് ചിത്രം വിരല്‍ ചൂണ്ടുന്നതെന്നും മന്ത്രി തന്‍റെ ഔദ്യോഗിക ഫേസേബുക്ക് പേജില്‍ കുറിച്ചു.

പല്ലവി എന്ന കഥാപാത്രത്തിലൂടെ പാര്‍വ്വതി മലയാളികളുടെ അഭിമാനമായെന്നും സൂപ്പര്‍ സ്റ്റാറുകളെന്ന് വിശേഷിപ്പിക്കുന്നവരുടെ പട്ടികയില്‍ ഒരടി മുകളിലാണെന്ന് പാര്‍വ്വതി തെളിയിച്ചെന്നും മന്ത്രി പറഞ്ഞു. പാർവ്വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബോബി - സഞ്ജയ് തിരക്കഥയിൽ മനു അശോകൻ ഒരുക്കിയ ‘ഉയരെ’ മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് പാർവ്വതി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ABOUT THE AUTHOR

...view details