കേരളം

kerala

ETV Bharat / sitara

നീളൻ മുടി തലങ്ങും വിലങ്ങും മുറിച്ച് കിയാര അദ്വാനി

നീണ്ട മുടി തനിക്കേറെ ഇഷ്ടമാണെന്നും മുടിക്ക് ശരിയായ പരിചരണം നല്‍കാന്‍ സാധിച്ചിരുന്നില്ലെന്നും അതിനാല്‍ മുറിക്കുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ലെന്നും കിയാര വ്യക്തമാക്കി.

നീളൻ മുടി തലങ്ങും വിലങ്ങും മുറിച്ച് കിയാര അദ്വാനി

By

Published : May 1, 2019, 11:06 PM IST

സ്വന്തം മുടി തലങ്ങും വിലങ്ങും മുറിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടി കിയാര അദ്വാനി. റാപ്പ് സോങ്ങും പാടി കത്രികയെടുത്ത് കണ്ണാടി നോക്കി മുടി മുറിക്കുന്ന കിയാരയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

തന്‍റെ തിരക്കേറിയ അഭിനയ ജീവിതത്തിനിടയില്‍ മുടി നേരെ പരിപാലിക്കാൻ സാധിക്കാത്തതിനെ കുറിച്ചാണ് കിയാര റാപ്പ് സോങ്ങിലൂടെ പറയുന്നത്. അതിനാല്‍ മുടി മുറിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന് പറഞ്ഞാണ് കത്രികയെടുത്ത് മുടി കഴുത്തൊപ്പം നീളത്തില്‍ കിയാര മുറിച്ച് മാറ്റുന്നത്.

താരത്തിന്‍റെ നീണ്ട മുടി പോയതില്‍ ആരാധകർ സങ്കടം പറയുന്നുണ്ടെങ്കിലും പുതിയ ഹെയർ സ്റ്റൈല്‍ കിയാരയെ കൂടുതല്‍ ക്യൂട്ട് ആക്കിയിട്ടുണ്ടെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രാംയം. മഹേന്ദ്ര സിങ് ധോണിയുടെ കഥ പറഞ്ഞ 'എംഎസ് ധോണി: ദ അൺടോൾഡ് സ്റ്റോറി' എന്ന ചിത്രത്തിലൂടെയാണ് കിയാര ശ്രദ്ധിക്കപ്പെടുന്നത്. ഷാഹിദ് കപൂർ നായകനാകുന്ന 'കബീർ സിങ്ങ്' ആണ് താരത്തിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രം.

ABOUT THE AUTHOR

...view details