കേരളം

kerala

ETV Bharat / sitara

തടി കുറച്ച് ഗ്ലാമർ ലുക്കില്‍ കീർത്തി; ഇനി 'മിസ് ഇന്ത്യ' - കീർത്തി സുരേഷ്

ഗ്ലാമർ വേഷത്തിലെത്തുന്ന ഈ ചിത്രത്തിന് വേണ്ടിയാണ് കീർത്തി 15 കിലോ ശരീരഭാരം കുറച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

keerthy suresh

By

Published : Aug 27, 2019, 1:51 PM IST

'മഹാനടി'ക്ക് ശേഷം 'മിസ് ഇന്ത്യ'യായി തെലുങ്കിൽ തിരിച്ചെത്തുകയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ കീർത്തി സുരേഷ്. 'മിസ് ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നരേന്ദ്ര നാഥാണ്. ചിത്രത്തിന്‍റെ പേര് വ്യക്തമാക്കുന്ന ടീസർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മോഡേൺ വസ്ത്രങ്ങളണിഞ്ഞ് യൂറോപ്പിലെ തെരുവിലൂടെ നടക്കുന്ന കീർത്തിയെയാണ് ടീസറിൽ കാണിക്കുന്നത്.

കീർത്തിയുടെ 20ാമത് ചിത്രമാണ് 'മിസ് ഇന്ത്യ'. പുതിയ ലുക്കിൽ കീർത്തിയെ ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഈ ചിത്രത്തിന് വേണ്ടിയാണ് താരം 15 കിലോ ശരീരഭാരം കുറച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം കീര്‍ത്തിയുടെ കഥാപാത്രത്തെ കുറിച്ചോ ചിത്രത്തിന്‍റെ റിലീസ് തിയതിയെ കുറിച്ചോ ഒരു വിവരവും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

ജഗപതിബാബു, നവീൻ ചന്ദ്ര, രാജേന്ദ്ര പ്രസാദ്, നരേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മഹേഷ് എസ് കൊണേരു ആണ് ചിത്രം നിർമിക്കുന്നത്. ഇത് കൂടാതെ അജയ് ദേവ്ഗൺ നായകനാകുന്ന 'മൈതാൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് കീർത്തി സുരേഷ്. ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുന്ന ചിത്രം 2020 ജൂണിൽ തിയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details