കാർത്തിക് ആര്യനെ നായകനാക്കി സിനിമ നിർമിക്കാനൊരുങ്ങി നിർമാതാവ് ഏക്താ കപൂർ. ശേവക്രമണിയുമായി ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ഫ്രെഡി എന്നാണ് പേരിട്ടിരിക്കുന്നത്. റൊമാന്‍റിക് ത്രില്ലർ ആയ ചിത്രത്തിന്‍റെ ഷൂട്ടിങ് ഓഗസ്റ്റ് 1ന് മുംബൈയിൽ ആരംഭിക്കും. ശശാങ്ക ഘോഷ് ആണ് ചിത്രത്തിൽ സംവിധായകന്‍റെ കുപ്പായമണിയുന്നത്.
ബാലാജി ടെലിഫിലിംസ്, നോർത്തേൺ ലൈറ്റ് ഫിലിംസ് എന്നിവരുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ബാലാജി ടെലിഫിലിംസിനൊപ്പമുള്ള ശശങ്കയുടെ അവസാനത്തെ ചിത്രം വീരേ ഡി വെഡ്ഡിങ് സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിന്‍റെ വിജയത്തെ തുടർന്ന് ഫ്രെഡിയിലൂടെ വീണ്ടും കൈകോർക്കാൻ ഒരുങ്ങുകയാണ് ശശാങ്ക ഘോഷും ബാലാജി ടെലിഫിലിംസും.