ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിനെതിരെ രൂക്ഷ വിമർശനവുമായി നടി കങ്കണ റണാവത്തിന്‍റെ സഹോദരി രംഗോലി ചന്ദേല്‍. തന്‍റെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ സമ്പാദ്യത്തിന്‍റെ ഒരു ഭാഗം എടുക്കുക മാത്രമല്ല, അവര്‍ എന്ത് ധരിക്കണമെന്നും ആര്‍ക്കൊപ്പം കിടക്കണമെന്നും തീരുമാനിക്കുന്നത് കരണ്‍ ആണ്. ഒടുവില്‍ അവര്‍ ബലപ്രയോഗത്തിലൂടെ അഭിനേതാക്കളെ ഒതുക്കും. അത് ഇനിയും തുടരുമെന്നും രംഗോലി ട്വീറ്റ് ചെയ്തു.
ബോളിവുഡില്‍ നടിമാർ ആർക്കൊപ്പം കിടക്കണമെന്ന് കരൺ ജോഹർ തീരുമാനിക്കും; തുറന്നടിച്ച് രംഗോലി
വിവാദ സിനിമാ നിരൂപകനും നടനുമായ കമാല്‍ ആർ ഖാന്‍റെ ട്വീറ്റ് ആധാരമാക്കിയാണ് രംഗോലിയുടെ വിമർശനം.
കരണ്‍ ജോഹറിനെതിരെ കങ്കണയുടെ സഹോദരി
നേരത്തെ ഷാഹിദ് കപൂറിന്‍റെ സഹോദരൻ ഇഷാൻ ഖട്ടർ കരണിനോട് കയർത്ത് സംസാരിച്ചതിന്‍റെ പേരില്‍ ഇഷാനെ ധർമ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയെന്നും ഭാവിയില്‍ കരൺ ഇഷാനോടൊപ്പം സഹകരിക്കില്ലെന്നും സിനിമാ നിരൂപകനും നടനുമായ കമാല്‍ ആർ ഖാൻ ട്വീറ്റ് ചെയ്തിരുന്നു. കമാലിന്‍റെ ട്വീറ്റിനെ ആധാരമാക്കിയായിരുന്നു രംഗോലിയുടെ ട്വീറ്റ്.
Last Updated : May 30, 2019, 9:54 AM IST