കേരളം

kerala

ETV Bharat / sitara

വേദിയിൽ തകർത്താടി ഐശ്വര്യയും കാളിദാസും: ഒപ്പം ചുവടുവച്ച് ആരാധകർ - കാളിദാസ് ജയറാം

ചിത്രത്തിൻ്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ടീം ‘അര്‍ജൻ്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ കഴിഞ്ഞ ദിവസം കേരളത്തിലെ നാല് കോളേജുകള്‍ സന്ദര്‍ശിക്കുകയുണ്ടായി. നാലിടത്തും മികച്ച വരവേൽപ്പാണ് താരങ്ങൾക്ക് ലഭിച്ചത്.

afk1

By

Published : Feb 27, 2019, 10:23 AM IST

ആട് 2വിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അര്‍ജൻ്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ റിലീസിന് ഒരുങ്ങുകയാണ്. കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ‘കരിക്ക്’ ഫെയിം ജോര്‍ജും മുഖ്യവേഷത്തിലെത്തുന്നുണ്ട് എന്നതാണ് ചിത്രത്തിൻ്റെമറ്റൊരു ആകർഷണം. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ അർജൻ്റീന ഫാൻസിൻ്റെവരവിനായി കാത്തിരിക്കുന്നത്.

ചിത്രത്തിൻ്റെപ്രചാരണ പരിപാടികളുടെ ഭാഗമായി ടീം ‘അര്‍ജൻ്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ കഴിഞ്ഞ ദിവസം കേരളത്തിലെ നാല് കോളേജുകള്‍ സന്ദര്‍ശിക്കുകയുണ്ടായി. ടികെഎം ആര്‍ട്‌സ് ആൻഡ് സയന്‍സ്, എസ്എന്‍ പോളിടെക്‌നിക്, പെരുമണ്‍ കോളേജ് ഓഫ് എൻജിനീയറിങ്, ടികെഎം കോളേജ് ഓഫ് എൻജിനീയറിങ് എന്നീ കോളേജുകളിലാണ് സന്ദര്‍ശനം നടത്തിയത്.നാലിടത്തും മികച്ച വരവേൽപ്പാണ് താരങ്ങൾക്ക് ലഭിച്ചത്.

മാരി 2വിൽ സായ് പല്ലവിയും ധനുഷും തകർത്താടിയ റൗഡി ബേബി എന്ന ഗാനത്തിന് ഐശ്വര്യയും കാളിദാസും കൂടി ചുവടുവച്ചപ്പോൾ സദസ്സ് ആർത്തിരമ്പി. താരങ്ങൾക്കൊപ്പം വിദ്യാർഥികളും നൃത്തമാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഐശ്വര്യ ലക്ഷ്മിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മാര്‍ച്ച് ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പരീക്ഷകള്‍ കണക്കിലെടുത്ത് മാര്‍ച്ച് 22ലേക്ക് മാറ്റി. ജീത്തു ജോസഫിൻ്റെ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’ക്ക് ശേഷം കാളിദാസ് ജയറാമും ജിസ് ജോയുടെ ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘അര്‍ജൻ്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’. കാല്‍പ്പന്തു കളിയുടെ ആരവത്തിനൊപ്പം പ്രണയവും സൗഹൃദവും നിറഞ്ഞൊരു സിനിമയായിരിക്കും അര്‍ജൻ്റീന ഫാന്‍സ്. കാളിദാസിനും ഐശ്വര്യയ്ക്കുമൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ABOUT THE AUTHOR

...view details