വാഷിംഗ്ടൺ: ആദ്യകാല ജയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകനായ സർ തോമസ് ഷോണ്‍ കോണറി അന്തരിച്ചു. 90 വയസായിരുന്നു. ബഹമാസില്‍ വെച്ച് ഉറക്കത്തിലായിരുന്നു മരണം സംഭവിച്ചത്. 1962ലെ 'ഡോക്ടർ. നൊ' എന്ന ആദ്യ ജയിംസ് ബോണ്ട് ചിത്രത്തിലൂടെയാണ് ഷോൺ കോണറി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. 1962 നും 1983 നും ഇടയില്‍ ഏഴ് ചിത്രങ്ങളില്‍ ജയിംസ് ബോണ്ടായി അഭിനയിച്ച് കോണറി ആരാധകരെ രസിപ്പിച്ചു.
'ഫ്രം റഷ്യ വിത്ത് ലൗ', 'ഗോൾഡ്ഫിംഗർ', 'തണ്ടർബോൾ', 'യൂ ഒൺലി ലിവ് ട്വൈസ്' എന്നീ ജയിംസ് ബോണ്ട് ചിത്രങ്ങളുടെ വന്‍ വിജയത്തോടെ കോണറിയുടെ പ്രശസ്തി ലോകം മുഴുവൻ എത്തി. മർഡർ ഓൺ ഓറിയന്‍റ് എക്സ്പ്രസ്, 'ദി നെയിം ഓഫ് ദി റോസ്', 'ഹൈലാൻഡർ', 'ഇന്ത്യാന ജോൺസ് ആൻഡ് ലാസ്റ്റ് ക്രൂസേഡ്' , 'ഡ്രാഗൺഹാർട്ട്' , 'ദി റോക്ക്' , 'ദി ഹണ്ട് ഫോർ റെഡ് ഒക്റ്റോബർ, 'ഫൈൻഡിംഗ് ഫോറസ്റ്റർ' എന്നീ ചിത്രങ്ങളിലും കോണറി ആരാധകർക്ക് മുന്നിൽ തിളങ്ങി.