ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ലിജോ ജോസ് പെല്ലിശേരി ചിത്രം ജല്ലിക്കട്ടിന്‍റെ ടീസറും ട്രെയിലറും പുറത്തിറങ്ങിയത്. ഇപ്പോള്‍ പ്രേക്ഷകരെ വീണ്ടും അതിശയിപ്പിച്ച് ജല്ലിക്കട്ട് മേക്കിങ് ടീസര്‍ കൂടി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളാണ് വീഡിയോയില്‍ ഉള്ളത്.
ഇരുട്ടും തീപ്പന്തങ്ങളും അണിയറപ്രവര്‍ത്തകരും; ജല്ലിക്കട്ട് മേക്കിങ് വീഡിയോ - jallikattu release
ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍ ജല്ലിക്കട്ട് എന്ന സിനിമക്ക് വേണ്ടി അണിയറപ്രവർത്തകർ നടത്തിയിരിക്കുന്ന അധ്വാനം വ്യക്തമാണ്
ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാണ് ജല്ലിക്കട്ട് എന്ന സിനിമക്ക് വേണ്ടിയുള്ള അധ്വാനം. ഫ്രൈഡേ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോ ചുരിങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആളുകളാണ് കണ്ടത്. ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ സാഹസികമായി ചിത്രീകരണം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ വർഷം ഇറങ്ങുന്ന സിനിമകളില്‍ തിയേറ്റർ റിലീസിനായി പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് ജല്ലിക്കട്ട്. ചിത്രം ഒക്ടോബര്‍ നാലിന് പ്രദർശനത്തിനെത്തും. രാജ്യാന്തര മേളകളിലെ പ്രദര്‍ശനത്തിന് പിന്നാലെയാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്.