'പട്ടം പോലെ' എന്ന മലയാള ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനന്‍. പ്രശസ്ത ഛായാഗ്രഹകൻ കെ യു മോഹനന്‍റെ മകളായ മാളവിക ബോളിവുഡിലും അറിയപ്പെടുന്ന താരമാണ്. മുംബൈയില്‍ താമസിക്കുന്ന മാളവികയും യുവനടന്‍ വിക്കി കൗശലും പ്രണയത്തിലാണെന്നാണ് സിനിമാലോകത്ത് നിന്നും ഇപ്പോൾ പുറത്ത് വരുന്ന വാര്‍ത്തകള്‍.
വിക്കി കൗശലിന്‍റെ കാമുകി മാളവികയോ? സോഷ്യല്‍ മീഡിയ ചോദിക്കുന്നു
വിക്കി കൗശല്‍ ഒരു സുന്ദരിയെ കാണാന്‍ ചെന്നുവെന്ന് ഒരു അഭിമുഖത്തിനിടയില്‍ നടി രാധിക ആപ്‌തെയും പറഞ്ഞിരുന്നു.
വിക്കി സഹോദരൻ സണ്ണി കൗശലിനൊപ്പം മാളവികയുടെ മുംബൈയിലെ വീട്ടിലെത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന സംശയവുമായി ആരാധകര്‍ എത്തിയത്. വിക്കിയും സണ്ണിയും മാളവികയുടെ സഹോദരനും ഒരുമിച്ച് ഡൈനിങ് ടേബിളിലില്‍ ഒന്നിച്ചിരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ വിക്കി മാളവികയുടെ അമ്മയ്‌ക്കൊപ്പമിരുന്ന് സംസാരിക്കുന്നതായാണ് വീഡിയോയില്‍. ഇതിനൊപ്പം എടുത്ത ഒരു ഫോട്ടോ കഴിഞ്ഞ ദിവസം മാളവിക ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയും ആക്കിയിരുന്നു.
ഇത് കൂടാതെ വിക്കി കൗശല്‍ ഒരു സുന്ദരിയെ കാണാന്‍ ചെന്നുവെന്ന് ഒരു അഭിമുഖത്തിനിടയില്‍ നടി രാധിക ആപ്‌തെ പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ സുന്ദരി മാളവികയാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത്. അതേസമയം, വിക്കിയും സണ്ണിയും മാളവികയും സഹോദരന്‍ ആദിത്യ മോഹനനും ചെറുപ്പം മുതല്‍ക്കെ ഒന്നിച്ചു കളിച്ച് വളര്‍ന്നവരാണെന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നവരാണെന്നുമാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ പറയുന്നത്.