കേരളം

kerala

ETV Bharat / sitara

ഗായത്രി മന്ത്രം ചൊല്ലി ഇനായ; വീഡിയോ വൈറല്‍

സോഹയും കുനാലും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഇനായയുടെ ചിത്രങ്ങൾക്കും കുസൃതികള്‍ക്കും ആരാധകരേറെയാണ്.

By

Published : Oct 30, 2019, 9:15 AM IST

Inaaya

താരങ്ങള്‍ നിറഞ്ഞ പട്ടൗഡി കുടുംബത്തിലെ ഏറെ ആരാധകരുള്ള രണ്ട് കുട്ടിത്താരങ്ങളാണ് കരീന-സെയ്ഫ് ദമ്പതികളുടെ മകന്‍ തൈമൂറും സോഹ അലി ഖാന്‍- കുനാല്‍ കെമ്മു ദമ്പതികളുടെ മകള്‍ ഇനായയും. പുറത്തിറങ്ങിയാല്‍ കുഞ്ഞ് തൈമൂറിന്‍റെയും ഇനായയുടെയും ചിത്രങ്ങളും വീഡിയോകളും പകർത്താൻ പാപ്പരാസികളുടെ തിരക്കാണ്.

ഇത് കൂടാതെ സോഹയും കുനാലും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഇനായയുടെ കുസൃതികള്‍ക്കും ആരാധകരേറെയാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ അവസാന നാളില്‍ ആചരിക്കുന്ന ഭായി ധൂജ് എന്ന ചടങ്ങിനിടയില്‍ കുനാലിനെ സഹോദരി ആരതി ഉഴിയുന്നതിനിടയില്‍ ഗായത്രി മന്ത്രം ചൊല്ലുന്നുണ്ട്. ഇത് കേട്ട് വരി തെറ്റാതെ ഗായത്രി മന്ത്രം ഏറ്റ് ചൊല്ലുന്ന രണ്ട് വയസുകാരി ഇനായയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. വാക്കുകള്‍ ഉച്ചരിക്കുന്നത് ശരിയാകുന്നില്ലെങ്കിലും സംശയം ഒട്ടുമില്ലാതെ ചൊല്ലി ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ് ഇനായ.

മകള്‍ ജനിച്ച ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്ന സോഹ വീണ്ടും ബോളിവുഡിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്. കലങ്ക്, ലൂട്ട്കേസ് എന്നിവയാണ് കുനാലിന്‍റെ പുതിയ ചിത്രങ്ങള്‍

ABOUT THE AUTHOR

...view details