തിരുവനന്തപുരം :മത്സരവിഭാഗത്തിലുള്ള മലയാള ചിത്രം നിഷിദ്ധോയുടെ ആദ്യ പ്രദർശനം ഞായറാഴ്‌ച രാജ്യാന്തര ചലച്ചിത്രമേള വേദിയിൽ നടക്കും. മുഖ്യ വേദിയായ ടാഗോർ തിയേറ്ററിൽ വൈകിട്ട് 6.45നാണ് പ്രദർശനം. നവാഗതയായ താര രാമാനുജൻ സംവിധാനം ചെയ്‌ത ചിത്രം കെ.എസ്.എഫ്.ഡി.സിയാണ് നിർമ്മിച്ചിരിക്കുന്നത്.
IFFK 2022 | മത്സരവിഭാഗത്തിലുള്ള മലയാള ചിത്രം 'നിഷിദ്ധോ'യുടെ ആദ്യ പ്രദർശനം ഞായറാഴ്‌ച - iffk movie updates
നവാഗതയായ താര രാമാനുജൻ സംവിധാനം ചെയ്‌ത ചിത്രം കെ.എസ്.എഫ്.ഡി.സിയാണ് നിർമ്മിച്ചിരിക്കുന്നത്
നിഷിദ്ധോ
ALSO READ ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിലും കാണികളുടെ ഒഴുക്ക്; 'അഹെദ്‌സ് നീ'യ്‌ക്ക് സമ്മിശ്ര പ്രതികരണം
വനിത സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. രണ്ട് അതിഥി തൊഴിലാളികളുടെ ജീവിതത്തിലെ പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രത്തിന്‍റെ പ്രമേയം. സിനിമയുടെ ആദ്യ പ്രദർശനമായതിനാൽ ഡെലിഗേറ്റുകളുടെ നീണ്ട നിര പ്രതീക്ഷിക്കപ്പെടുന്നു.