തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വോട്ട് തേടി സിനിമാതാരങ്ങളടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു. പ്രിയ വാര്യർ, ബിജു മേനോൻ എന്നിവർ തൃശൂരിൽ നടന്ന പ്രചാരണ പരിപാടികളിൽ പങ്കെടുത്ത് താരത്തിന് വോട്ട് അഭ്യർഥിച്ചു. തുടര്‍ന്ന് ഇവർക്ക് രൂക്ഷമായ സൈബർ ആക്രമണവും കഴിഞ്ഞ ദിവസങ്ങളിൽ നേരിടേണ്ടി വന്നു. ഇതിന് മറുപടിയുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് രംഗത്തെത്തിയിരിക്കുകയാണ്. ബിജു മേനോനെതിരെ കമൻ്റുകളിടുന്നവരുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഗോകുല്‍ സുരേഷ് പ്രതികരിച്ചത്. 'ഇങ്ങനെ ഒരേപോലത്തെ കമൻ്റുകള്‍ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവര്‍ മനസിലാക്കിയാല്‍ മതി. ബിജു മേനോന്‍ എന്ന നടനോളം ഇഷ്ടമാണ് അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടെല്ലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍ എന്ന വ്യക്തിയെ!', ഗോകുൽ ഫേസ്ബുക്കിൽ കുറിച്ചു.
'ബിജു മേനോൻ എന്ന നടനോളം ഇഷ്ടമാണ് അഭിപ്രായം നിർഭയം പറയുന്ന ആ വ്യക്തിയെ'; ഗോകുൽ സുരേഷ്
സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച നടൻ ബിജു മേനോന് രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്നു. ഇതിന് മറുപടിയായാണ് ഗോകുൽ സുരേഷ് രംഗത്തെത്തിയത്.
gokul
'അതേസമയം നടൻ അജു വർഗീസും ബിജു മേനോനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. 'ഒരു വ്യക്തി എന്ന നിലയിലും നടൻ എന്ന നിലയിലും ബഹുമാനവും സ്നേഹവും ആരാധനയും ഇപ്പോഴും', അജു വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു. ബിജു മേനോൻ്റെ ഒപ്പമുള്ള ഒരു ചിത്രവും അജു കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
സുരേഷ് ഗോപി തൃശൂരിൻ്റെ ഭാഗ്യമെന്നാണ് പ്രചാരണ ചടങ്ങിൽ ബിജു മേനോന്‍ അഭിപ്രായപ്പെട്ടത്. തൃശൂരിലെ വോട്ടര്‍ കൂടിയാണ് ബിജു മേനോന്‍.