കർണാടക: ബാഗല്ലൂരിൽ സിനിമാ ചിത്രീകരണത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു. സുമാന ബാനു(29), മകൾ അയേഷ ബാനു(8) എന്നിവരാണ് മരിച്ചത്. സുമാനയുടെ മറ്റൊരു മകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
സിനിമാ ചിത്രീകരണത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു - karnataka
ചിരഞ്ജീവി സർജ, ചേതൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന രണം എന്ന കന്നട ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് സെറ്റിലാണ് സംഭവം.
ചിരഞ്ജീവി സർജ, ചേതൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന രണം എന്ന കന്നട ചിത്രത്തിൻ്റെഷൂട്ടിങ്ങ് സെറ്റിലാണ്സംഭവം. ബാഗല്ലൂരിൽ നിന്ന് സുലിബെല്ലെയിലേക്ക് പോവുകയായിരുന്നു സുമാനയും കുടുംബവും. വഴിയിൽ ഷൂട്ടിങ് കാണാനായി വണ്ടി നിർത്തി ഇവർ പുറത്തിറങ്ങി. ഇതേസമയം ചിത്രത്തിലെ ഒരു സാഹസിക രംഗം ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഇരുവരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.
സുമാനയുടെ ഭർതൃസഹോദരൻ ജാവേദ് ഖാൻ സംഭവം നടക്കുമ്പോൾ അടുത്ത് തന്നെയുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സുമാനയും രണ്ട് കുട്ടികളും സെറ്റിൻ്റെവളരെ അടുത്താണ് നിന്നിരുന്നത്.