കേരളം

kerala

ETV Bharat / sitara

ആകാംക്ഷ നിറച്ച് ഗെയിം ഓഫ് ത്രോണ്‍സ് ട്രെയിലർ

എട്ടാമത്തെയും അവസാനത്തേതുമായ സീസണിൻ്റെ ട്രെയിലറാണ് പുറത്തിറങ്ങിയത്. ഇന്നലെ റിലീസായ ട്രെയിലര്‍ ഇതിനോടകം തന്നെ രണ്ട് കോടിക്കടുത്ത് ആളുകള്‍ കണ്ടു.

By

Published : Mar 6, 2019, 7:50 PM IST

gameofthrones1

ലോകമെമ്പാടും ആരാധകരുള്ള അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര ഗെയിം ഓഫ് ത്രോണ്‍സിൻ്റെഎട്ടാം സീസണിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന് ആവേശമേറ്റി പരമ്പരയുടെ ട്രെയിലറെത്തി. ഇന്നലെ റിലീസായ ട്രെയിലറിന് ഇതിനോടകം തന്നെ രണ്ട് കോടിക്കടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെന്‍ഡിംഗിലും നാലാമതുണ്ട് ട്രെയിലര്‍.

എന്നാല്‍ അവസാന സീസണെക്കുറിച്ച്‌ അത്ര സന്തോഷകരമായ കാര്യങ്ങളല്ല പറയാനുള്ളതെന്ന് പരമ്പരയിലെ ജോണ്‍ സ്‌നോ എന്ന കഥാപാത്രമായെത്തുന്ന കിറ്റ് ഹാരിംഗ്ടണ്‍ നേരത്തെ പറഞ്ഞിരുന്നു. അവസാന സീസണ്‍ ചിലരെ നിരാശപ്പെടുത്തുമെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലല്ല പരമ്പര അവസാനിക്കുന്നതെന്നുമാണ് ഹാരിംഗ്ടണ്‍ അന്ന് പറഞ്ഞത്.

പ്രമേയത്തിലൂടെയും സങ്കീര്‍ണമായ സംഭവ വികാസങ്ങളിലൂടെയും നിരൂപക പ്രശംസ പിടിച്ചു പറ്റിയ പരമ്പരയാണ് ഗെയിം ഓഫ് ത്രോണ്‍സ്. ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിൻ്റെകഥയെ ആസ്പദമാക്കി ഡേവിഡ് ബെനിയോഫും ഡി ബി വെയ്‌സും ചേര്‍ന്നാണ് പരമ്പര ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 14 ന് പുതിയ സീരിസ് എത്തും.

ABOUT THE AUTHOR

...view details