എൽസയും അന്നയും വീണ്ടുമെത്തുന്നു; ഫ്രോസൺ- 2 നവംബർ 22ന്
വാള്‍ട്ട് ഡിസ്‌നി പിക്‌ചേഴ്‌സിന്‍റെ ഫ്രോസണ്‍ എന്ന 3-ഡി ചിത്രത്തിന്‍റെ രണ്ടാം ഭാഗം രണ്ടാഴ്‌ചക്കകം തീയേറ്ററിലെത്തും
ഫ്രോസണ്‍- 2
വാള്‍ട്ട് ഡിസ്‌നിയുടെ എക്കാലത്തെയും മികച്ച ചിത്രമായിരുന്നു 2013ൽ ഇറങ്ങിയ ഫ്രോസണ്‍. ഡിസ്‌നിയുടെ 53-ാം ആനിമേഷൻ ചിത്രം മികച്ച ആനിമേഷൻ സിനിമക്കും മികച്ച ഗാനത്തിനുമുള്ള ഓസ്‌കാറും നേടിയിരുന്നു. ആറു വർഷത്തിന് ശേഷം ആദ്യഭാഗമിറങ്ങിയ അതേ മാസം ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമെത്തുന്നു.
ജെന്നിഫര്‍ ലീയും ക്രിസ് ബക്കും ചേർന്ന് സംവിധാനം ചെയ്യുന്ന ഫ്രോസണ്‍- 2 ഈ മാസം 22നെത്തും. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.