പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനായി വിജയ് ബാബു ആരംഭിച്ച പുതിയ സംരംഭമാണ് ഫ്രൈഡേ ഫിലിം ഹൌസ് എക്സ്പിരിമെന്‍റ്സ്. 'അങ്കമാലി ഡയറീസ്', 'ഫിലിപ്സ് ആന്‍റ് ദ മങ്കിപ്പെൻ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ഫ്രൈഡേ ഫിലിം ഹൗസ് നിലനിർത്തി കൊണ്ട് തന്നെയാണ് പുതിയ പ്രൊഡക്ഷൻ കമ്പനിക്ക് വിജയ് ബാബു ആരംഭം കുറിച്ചത്.
ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്‍റ്സിന്‍റെ ആദ്യ ചിത്രം വരുന്നു - janamaithri
തൃശ്ശൂര്‍ പൂരം, നടൻ സത്യന്‍റെ ജീവിതകഥ പറയുന്ന ചിത്രം, ആട് 3, കോട്ടയം കുഞ്ഞാച്ചൻ 2 എന്നിവയാണ് ഫ്രൈഡേ ഫിലിം ഹൗസിന്‍റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങൾ.
ഇപ്പോഴിതാ ഫ്രൈഡേ ഫിലിം ഹൗസ് എക്സിപിരിമെന്‍റസിന്‍റെ ആദ്യ ചിത്രമായ ജനമൈത്രിയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ വിജയ് ബാബുവും ഒരു പ്രധാന വേഷത്തിലെത്തുന്നു. നവാഗതനായ ജോണ്‍ മന്ത്രിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മിഥുന്‍ മാനുവല്‍ തോമസ് ചിത്രങ്ങളായ 'ആന്‍ മരിയ കലിപ്പിലാണ്', 'അലമാര' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ജോണ്‍. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ജോണ്‍ മന്ത്രിക്കലും ജെയിംസ് സെബാസ്റ്റ്യനും ചേര്‍ന്നാണ്. ഇന്ദ്രന്‍സിനെയും വിജയ് ബാബുവിനെയും കൂടാതെ സാബുമോന്‍, സൈജു കുറുപ്പ്, പ്രശാന്ത് എന്നിവരും അണിനിരക്കുന്നു.