ദീപിക പദുകോണിനെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്ത്. മീ ടൂ ആരോപണം നേരിടേണ്ടി വന്ന സംവിധായകൻ ലവ് രഞ്ജന്‍റെ പുതിയ ചിത്രത്തിൽ ദീപിക അഭിനയിക്കാൻ പോവുന്നു എന്ന റിപ്പോർട്ടുകൾ വന്നതിന് ശേഷമാണ് ആരാധകർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
ഇത് ഞങ്ങളുടെ ദീപികയല്ല, ഞങ്ങളുടെ ദീപിക ഇങ്ങനെയല്ല; താരത്തിനെതിരെ ആരാധകർ - deepika in luv ranjan movie
ലൈംഗികാരോപണം നേരിട്ട സംവിധായകൻ ലവ് രഞ്ജന്‍റെ വീട്ടിലെത്തി ദീപികയും രൺബീറും സന്ദർശനം നടത്തിയതിനു പിറകെയാണ് ആരാധകർ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്
നടൻ രൺബീർ കപൂറിനൊപ്പം ദീപിക പദുകോൺ, ലവ് രഞ്ജന്‍റെ മുംബൈയിലുള്ള വീട്ടിൽ സന്ദർശനം നടത്തി മണിക്കൂറുകൾക്ക് അകത്താണ് ആരാധകർ #NotMyDeepika (നോട്ട് മൈ ദീപിക) എന്ന ഹാഷ്‌ടാഗിലൂടെ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ അതൃപ്തി അറിയിച്ച് കൊണ്ടിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് രൺബീറും ദീപികയും ലവ് രഞ്ജന്‍റെ വീട്ടില്‍ സന്ദർശനം നടത്തിയത്. അതിന് പിന്നാലെയാണ് ലവ് രഞ്ജൻ ചിത്രത്തിൽ ദീപിക അഭിനയിക്കുന്നു എന്ന രീതിയിലുള്ള ഊഹാപോഹങ്ങൾ ശക്തമായി തുടങ്ങിയതും ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയതും.
ലവ് രഞ്ജന്‍റെ അടുത്ത ചിത്രത്തിൽ അജയ് ദേവ്ഗണിനൊപ്പം താനും അഭിനയിക്കുന്നു എന്ന് രൺബീർ മുൻപ് പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ പ്രോജക്ട് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ നായികയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കാത്ത രീതിയിലുള്ള ആണഹന്ത സിനിമകൾ നിർമ്മിക്കുന്ന സംവിധായകനെന്ന് പലതവണ ലവ് രഞ്ജനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ലവ് രഞ്ജന്‍റെ അവസാന ചിത്രമായ ‘സോനു കെ ടിറ്റു കി സ്വീറ്റി’ എന്ന ചിത്രത്തെ സ്ത്രീവിരുദ്ധചിത്രമെന്ന രീതിയിലാണ് നിരൂപകർ മുദ്രകുത്തിയത്. 2018 ഒക്ടോബറിലാണ് ലവ് രഞ്ജനെതിരെ മീടൂ മൂവ്മെന്‍റിന്‍റെ ഭാഗമായി ഒരു താരം ലൈംഗികാരോപണം ഉന്നയിച്ചത്.