കേരളം

kerala

ETV Bharat / sitara

പ്രണയ ജോഡികളായി വിശാലും റാഷി ഖന്നയും ; അയോഗ്യയിലെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകര്‍ - അയോഗ്യ

നവാഗതനായ വെങ്കട് മോഹന്‍ ഒരുക്കിയ ചിത്രം ആക്ഷന് പ്രാധാന്യം നല്‍കുന്നു. ചിത്രം മെയ് 10ന് തിയ്യറ്ററുകളിലെത്തും

പ്രണയ ജോഡികളായി വിശാലും റാഷി ഖന്നയും ; അയോഗ്യയിലെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകര്‍

By

Published : May 7, 2019, 10:20 AM IST

Updated : May 7, 2019, 10:25 AM IST

വിശാല്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം അയോഗ്യയിലെ പ്രണയ ഗാനം പുറത്ത്. നവാഗതനായ വെങ്കട് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. വിശാല്‍ മുമ്പ് അവതരിപ്പിച്ച പൊലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാകും അയോഗ്യയിലേതെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമായിരുന്നു. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന പൊലീസ് ഓഫീസറാണെന്നാണ് ട്രെയ്‌ലറിലെ സൂചന. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

റാഷി ഖന്ന നായികയാകുന്ന ചിത്രത്തില്‍ പാര്‍ഥിപന്‍, കെ.എസ് രവികുമാര്‍, പൂജ ദേവരിയ, യോഗി ബാബു, എം.എസ് ഭാസ്‌കര്‍, ആനന്ദ് രാജ്, സോണിയ അഗര്‍വാള്‍ എന്നിവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. സംവിധായകന്‍ തന്നെയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നതും. വി.ഐ കാര്‍ത്തിക്കാണ് ഛായാഗ്രഹണം. മെയ് 10ന് ചിത്രം തിയേറ്ററുകളിലെത്തും.

Last Updated : May 7, 2019, 10:25 AM IST

ABOUT THE AUTHOR

...view details