വെള്ളിയാഴ്ച തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രം മധുരരാജ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പോക്കിരിരാജയെക്കാള്‍ മാസ്സും ആക്ഷനും നിറഞ്ഞതാണ് ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഡ്യൂപ്പില്ലാതെ ഞെട്ടിച്ച് മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ - മധുരരാജ
ഡ്യൂപ്പില്ലാതെ മമ്മൂട്ടി വളരെ കൂളായി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന വീഡിയോയാണ് സംവിധായകന്‍ വൈശാഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ഡ്യൂപ്പില്ലാതെ ഞെട്ടിച്ച് മമ്മൂട്ടിയുടെ ആക്ഷൻ
ഡ്യൂപ്പില്ലാതെ വളരെ കൂളായി ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് സംവിധായകന്‍ വൈശാഖ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്‍റെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍.
തമാശ രംഗങ്ങളിലും സംഘടന രംഗങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് മമ്മൂട്ടി ചിത്രത്തില്‍. ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി-വൈശാഖ് ടീമിന്‍റെ തന്നെ ‘പോക്കിരി രാജ’യുടെ രണ്ടാം ഭാഗമായാണ് ‘മധുരരാജ’ പ്രദർശനത്തിനെത്തിയിരിക്കുന്നത്.