കേരളം

kerala

ETV Bharat / sitara

തലൈവരുടെ തനി വഴീ...; 'ദര്‍ബാറി'ലെ അടുത്ത ലിറിക്കൽ ഗാനം പുറത്തിറക്കി - ദര്‍ബാർ ഗാനം

ജനുവരിയിൽ റിലീസിനെത്തുന്ന ദര്‍ബാറി'ലെ പുതിയ ലിറിക്കൽ ഗാനം പുറത്തിറങ്ങി.

Durbar lyrical song  thani vazhi released  Durbar  Durbar songs  Rajnikanth new film songs  തലൈവയുടെ തനി വഴീ  ദര്‍ബാർ  ലിറിക്കൽ ഗാനം  ദര്‍ബാർ ഗാനം  'ദര്‍ബാറി'ലെ ലിറിക്കൽ ഗാനം
'ദര്‍ബാറി'ലെ അടുത്ത ലിറിക്കൽ ഗാനം

By

Published : Dec 8, 2019, 12:08 PM IST

സൂപ്പർസ്റ്റാർ ചിത്രം 'ദര്‍ബാറി' ലെ പുതിയ ലിറിക്കൽ ഗാനമെത്തി. തലൈവനൊപ്പം ലേഡീ സൂപ്പർസ്റ്റാർ നയൻതാരയും ഒരുമിക്കുന്ന ചിത്രത്തിലെ "തനി വഴീ..". എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും യോഗി ബിയും ശക്തിശ്രീ ഗോപാലനും ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ചിത്രത്തിലെ സംഗീതവും ഒരുക്കിയിരിക്കുന്നത്.

രജനീകാന്തിന്‍റെ 167ാമത്തെ ചിത്രത്തിന്‍റെ സംവിധാനം എ.ആർ.മുരുകദോസ് ആണ്. ഇരുപത്തിയേഴു വര്‍ഷത്തിന് ശേഷം രജനി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം നിർമിക്കുന്നു. സന്തോഷ് ശിവൻ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പൊങ്കൽ റിലീസിനെത്തുന്ന ചിത്രത്തിന്‍റെ മുമ്പിറങ്ങിയ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ABOUT THE AUTHOR

...view details