കേരളം

kerala

ETV Bharat / sitara

മോശം കമന്‍റിന് ചുട്ട മറുപടിയുമായി ദിയ കൃഷ്ണ - ദിയ കൃഷ്ണ

മാലദ്വീപ് വെക്കേഷനിൽ നിന്നുള്ള സ്വിം സ്യൂട്ടിലുള്ള ചിത്രത്തിനാണ് മോശം കമന്‍റ് ലഭിച്ചത്

cyber bullying  diya krishna  മോശം കമന്‍റിന് ചുട്ട മറുപടിയുമായി ദിയ കൃഷ്ണ  ദിയ കൃഷ്ണ  സ്വിം സ്യൂട്ട്
മോശം കമന്‍റിന് ചുട്ട മറുപടിയുമായി ദിയ കൃഷ്ണ

By

Published : Jul 2, 2021, 4:38 PM IST

യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്‍റേത്. നിരവധി ആരാധകരുള്ള കുടുംബത്തിന്‍റെ മിക്ക പോസ്റ്റുകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കഴിഞ്ഞ ദിവസം ദിയ കൃഷ്ണ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന കമന്‍റിന് ദിയ കൊടുത്ത മറുപടിക്ക് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യത ലഭിക്കുകയാണ്. മാലദ്വീപ് വെക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ദിയ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിരുന്നു. അതിൽ സ്വിം സ്യൂട്ട് അണിഞ്ഞ ചിത്രത്തിന് മോശം കമന്‍റ് ചെയ്ത പെൺകുട്ടിക്ക് ദിയ നൽകിയ മറുപടിയിലൂടെ ആരാധകർ താരത്തെ വീണ്ടും ഏറ്റെടുത്തു.

വെറുതെയല്ല പീഡനം കൂടുന്നതെന്നായിരുന്നു പെൺകുട്ടിയുടെ കമന്‍റ്. എന്നാൽ പെൺകുട്ടിയുടെ പേര് ഉൾപ്പടെയുള്ള കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ദിയ മറുപടി കൊടുത്തത്.

Also Read: ശിവന്‍റെ ജീവിതം വെള്ളിത്തിരയിൽ; ഡോക്യുമെന്‍ററി 'ശിവനയന'ത്തിന്‍റെ ട്രെയിലർ പുറത്ത്

'ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണം. ഇവളുടെ മാതാപിതാക്കള്‍ ആരാണോ. ഇവൾക്ക് അവർ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നു. അറപ്പുളവാക്കുന്ന പെരുമാറ്റം.' ദിയ മറുപടി നൽകി.

ABOUT THE AUTHOR

...view details