കേരളം

kerala

ETV Bharat / sitara

ദിലീപിന്‍റെ സഹോദരൻ സംവിധാനരംഗത്തേക്ക്; പൂജാ ചടങ്ങില്‍ തിളങ്ങി മീനൂട്ടി - meenakshy dileep

അർജുൻ അശോകൻ നായകനാകുന്ന ചിത്രം നിർമ്മിക്കുന്നത് ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍റ് പ്രൊഡക്ഷൻസാണ്

ദിലീപിന്‍റെ സഹോദരൻ സംവിധാനരംഗത്തേക്ക്; പൂജാ ചടങ്ങില്‍ തിളങ്ങി മീനൂട്ടി

By

Published : Jul 15, 2019, 2:04 PM IST

ദിലീപിന്‍റെ സഹോദരൻ അനൂപ് സംവിധായകനാകുന്നു. ആദ്യ ചിത്രത്തിന്‍റെ പൂജ ഇന്നലെ കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്നു. മകൾ മീനാക്ഷിക്കൊപ്പമാണ് ദിലീപ് പൂജാ ചടങ്ങിന് എത്തിയത്.

അനൂപിന്‍റെയും കുടുംബത്തിന്‍റെയുമൊപ്പം സെല്‍ഫിയെടുക്കുകയും മറ്റ് അതിഥികളോട് സംസാരിക്കുകയും ചെയ്യുന്ന മീനാക്ഷിയായിരുന്നു ചടങ്ങില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. പൂജാ വേളയില്‍ നിന്നുള്ള മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹരിശ്രീ അശോകൻ, നിർമ്മാതാവായ രജപുത്ര രഞ്ജിത്ത്, സാദിഖ്, നന്ദു പൊതുവാൾ, ആൽവിൻ ആന്‍റണി, വിഷ്ണു ഉണ്ണികൃഷ്ണൻ, വൈശാഖ്, അരോമ മോഹന്‍, ജൂഡ് ആന്തണി ജോസഫ്, ഹരിശ്രീ അശോകന്‍, വിനീത് കുമാര്‍, നാദിര്‍ഷ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ദിലീപിന്‍റെയും അനൂപിന്‍റെയും ഉടമസ്ഥതയിലുള്ള ഗ്രാന്‍റ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് എച്ചിക്കാനം തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ അർജുൻ അശോകനാണ് നായകൻ. ചിത്രത്തിന്‍റെ മറ്റ് വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ഗ്രാന്‍റ് പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ആണ് അവസാനം നിർമ്മിച്ച ചിത്രം.

ABOUT THE AUTHOR

...view details