നിലപാടുകള്‍ കൊണ്ട് എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള നടിയാണ് റിമ കല്ലിങ്കല്‍. വ്യത്യസ്‌തമാര്‍ന്ന ഫോട്ടോഷൂട്ടുകളിലൂടെയും നടി ശ്രദ്ധേയാകര്‍ഷിക്കാറുണ്ട്. ചില ഫോട്ടോഷൂട്ടുകളും പലപ്പോഴും പലവിധ ചര്‍ച്ചകള്‍ക്ക് ഇടയാകാറുമുണ്ട്. ഇപ്പോഴിതാ റിമ കല്ലിങ്കല്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
വിമര്‍ശനങ്ങളോട് മൗനം പാലിക്കുകയാണ് റിമ കല്ലിങ്കല്‍ അടുത്തിടെ റിമ പങ്കുവച്ച ഒരു ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വാദപ്രതിവാദങ്ങള്‍ കടുക്കുകയാണ്. വൈല്‍ഡ് ജസ്‌റ്റിസ് എന്ന ഹാഷ്‌ടാഗോടെ 'ദു:ഖത്തിന്‍റെ വ്യത്യസ്ത ഭാവങ്ങള്‍' എന്ന ടാഗ്‌ലൈനോടുകൂടി റിമ കല്ലിങ്കല്‍ പങ്കുവച്ച ചിത്രങ്ങളാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഒന്‍പത് ചിത്രങ്ങളാണ് റിമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തത്.
വിമര്‍ശനങ്ങളോട് മൗനം പാലിക്കുകയാണ് റിമ കല്ലിങ്കല്‍ ദു:ഖത്തിന് അഞ്ച് ഭാവങ്ങളുണ്ടെന്നും അവ തിരസ്‌കരണവും ദേഷ്യവും വിലപേശലും വിഷാദവും അംഗീകരിക്കലും ആണെന്നും റിമ അടിക്കുറിപ്പില്‍ പറയുന്നു. നടിയുടെ ഈ ചിത്രങ്ങള്‍ക്ക് വിദ്വേഷം നിറഞ്ഞ കമന്‍റുകളുമായി ചിലരെത്തി. റിമ പങ്കുവച്ച പുകവലി ചിത്രങ്ങള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ വഴിതെറ്റിക്കുമെന്നാണ് ഇവരുടെ വാദം.
വിമര്‍ശനങ്ങളോട് മൗനം പാലിക്കുകയാണ് റിമ കല്ലിങ്കല്‍ Also Read:ഐശ്വര്യ ലക്ഷ്മി ഇനി ആര്യക്കൊപ്പം
സമൂഹം ഉറ്റുനോക്കുന്ന സെലിബ്രിറ്റികള്‍ ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പ്രചോദനമാകുമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.
സമൂഹം നിലവില്‍ ചര്‍ച്ചചെയ്‌തുകൊണ്ടിരിക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തിലോ, പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് വേണ്ടിയോ, കുഞ്ഞിനുവേണ്ടി സമരം ചെയ്യുന്ന അനുപമയ്ക്ക് വേണ്ടിയോ നിലപാടെടുക്കാതെ ഇത്തരം ഫോട്ടോ ഷൂട്ടുകള്‍ നടത്തുകയാണെന്നാണ് ഈ വിഭാഗത്തിന്‍റെ വാദം.
വിമര്‍ശനങ്ങളോട് മൗനം പാലിക്കുകയാണ് റിമ കല്ലിങ്കല്‍ എന്നാല്‍ റിമയെ അനുകൂലിച്ച് മറ്റൊരു സംഘം ആളുകളെത്തി. സിനിമയില്‍ പുരുഷ താരങ്ങള്‍ പുകവലിക്കുമ്പോഴൊക്കെ അതിനെ പ്രോത്സാഹിപ്പിക്കുകയും സ്‌ത്രീകള്‍ ചെയ്യുമ്പോള്‍ മോശമാണെന്ന് വാദിക്കുകയും ചെയ്യുന്നതിന്‍റെ അടിസ്ഥാനമെന്തെന്ന് ഇക്കൂട്ടര്‍ ചോദിക്കുന്നു.
വിമര്‍ശനങ്ങളോട് മൗനം പാലിക്കുകയാണ് റിമ കല്ലിങ്കല്‍ അതേസമയം ചില രസകരമായ കമന്‍റുകളും ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ബീഡിക്ക് പകരം പൊരിച്ച മത്തി ആയിരുന്നേല്‍ പൊളിച്ചേനെ' എന്നായിരുന്നു അതില്‍ ഒന്ന്.