കേരളം

kerala

ETV Bharat / sitara

ആറ്റുകാലമ്മക്ക് പൊങ്കാലയർപ്പിച്ച് സിനിമാ സീരിയല്‍ താരങ്ങളും - attukal pongala

പതിവ് പോലെ വളരെ നേരത്തെ തന്നെ ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്തായി താരങ്ങൾ പൊങ്കാലയർപ്പിക്കാനെത്തിയിരുന്നു. മറ്റെല്ലാ തിരക്കുകളും മാറ്റി വച്ച് എല്ലാ വർഷവും പൊങ്കാലയർപ്പിക്കാൻ എത്താറുണ്ടെന്ന് താരങ്ങൾ പറഞ്ഞു.

ചിപ്പിയും കൃഷ്ണപ്രഭയും

By

Published : Feb 21, 2019, 12:08 AM IST

അനന്തപുരിയിലെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മിനിസ്‌ക്രീനിലെയും വെള്ളിത്തിരയിലെയും താരങ്ങൾ പൊങ്കാലയർപ്പിച്ചു. ചിപ്പി,കൃഷ്ണപ്രഭ, ജലജ, സരിഗ, ചിപ്പി എന്നിവരാണ് പൊങ്കാലയർപ്പിക്കാൻ തലസ്ഥാന നഗരിയിൽ എത്തിയത്. ആറ്റുകാൽ ദേവിയിലുള്ള അടിയുറച്ച വിശ്വാസമാണ് പതിവായി തങ്ങളെ ഇവിടെ എത്തിക്കുന്നതെന്നാണ് താരങ്ങൾ പറയുന്നത്. ഓരോ വർഷം കഴിയുന്തോറും ആറ്റുകാലമ്മയോടുള്ള ഭക്തി ഏറി വരുന്നതായി നടി ചിപ്പി പറഞ്ഞു. പതിവായി താരങ്ങൾ പൊങ്കാലയിടുന്ന ലോഡ്ജിന് പുറത്ത് താരങ്ങളെ കാണാൻ നിരവധി ആരാധകർ തിരക്കുകൂട്ടി. പൊങ്കാലയുടെ പുണ്യം തേടി ഡൽഹിയിൽ നിന്നെത്തിയ മലയാളി സംഘവും ഇത് ഭക്തിയുടെയും വിശ്വാസത്തിന്‍റെയും പുതിയ അനുഭവമാണെന്ന് അഭിപ്രായപ്പെട്ടു.

വീഡിയോ

ABOUT THE AUTHOR

...view details