കേരളം

kerala

ETV Bharat / sitara

അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ലോകസിനിമയുടെ നെറുകയില്‍

2.78 ബില്യണ്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടി ഒന്നാം സ്ഥാനത്തായിരുന്നു കാമറൂണ്‍ ചിത്രം 'അവതാര്‍'.  ഈ റെക്കോര്‍ഡാണ് 'അവഞ്ചേഴ്‌സ്' മറികടന്നിരിക്കുന്നത്.

അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ലോകസിനിമയുടെ നെറുകയില്‍

By

Published : Jul 23, 2019, 10:45 AM IST

Updated : Jul 23, 2019, 2:18 PM IST

ലോകത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ ചിത്രമെന്ന വിശേഷണം ഇനി അവഞ്ചേഴ്സിന് സ്വന്തം. 2.78 ബില്യണ്‍ ഡോളറാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നിന്നിരുന്ന ജയിംസ് കാമറൂണ്‍ ചിത്രങ്ങളായ അവതാറിനെയും ടൈറ്റാനിക്കിനെയും മറികടന്നാണ് അവഞ്ചേഴ്‌സ് ആദ്യ സ്ഥാനത്ത് എത്തിയിരിക്കുന്നത്. മാര്‍വല്‍ സ്റ്റുഡിയോസിന്‍റെ ചീഫ് കെവിന്‍ ഫെയ്ഗാണ് ഈ സന്തോഷവാര്‍ത്ത ആരാധകർക്കായി പങ്കുവെച്ചത്.

അവഞ്ചേഴ്സിന്‍റെ നേട്ടത്തെ പ്രകീര്‍ത്തിച്ച് ജയിംസ് കാമറൂണ്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. അവഞ്ചേഴ്‌സിന്‍റെ ലോഗോയില്‍ ഇടിച്ച് ടൈറ്റാനിക്ക് മുങ്ങുന്ന ചിത്രം പങ്കുവച്ചാണ് അദ്ദേഹം തന്‍റെ തോല്‍വി സമ്മതിച്ചത്. അവഞ്ചേഴ്‌സ് തിയേറ്ററില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ടൈറ്റാനിക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 2.78 ബില്യണ്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടി ഒന്നാം സ്ഥാനത്തായിരുന്നു കാമറൂണ്‍ ചിത്രം 'അവതാര്‍'. ഈ റെക്കോര്‍ഡാണ് 'അവഞ്ചേഴ്‌സ്' മറികടന്നിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന 'ടൈറ്റാനിക്കി'ന്‍റെ ഇതുവരെയുള്ള കളക്ഷന്‍ 2.1 ബില്യണ്‍ ഡോളറാണ്. അതേസമയം, അവതാറിന്‍റെ രണ്ടാം ഭാഗം 2021 ഡിസംബര്‍ 17 നോടെ റിലീസിനെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ജയിംസ് കാമറൂണ്‍. 'അവതാര്‍ 2' ന് ബോക്‌സ് ഓഫീസില്‍ മത്സരിക്കാനുള്ളതും ഇനി 'അവഞ്ചേഴ്‌സി'നോടാവും.

മാര്‍വല്‍ സ്റ്റുഡിയോസിന്‍റെ സൂപ്പര്‍ ഹീറോ ചിത്രം 'അവഞ്ചേഴ്സ് എന്‍ഡ് ഗെയിം' സംവിധാനം ചെയ്തിരിക്കുന്നത് ആന്‍റണി റുസ്സോവാണ്. റോബര്‍ട്ട് ഡോണി ജൂനിയര്‍, ക്രിസ് ഇവാന്‍സ്, മാര്‍ക്ക് റഫല്ലോ, ക്രിസ് ഹെംസ്വേര്‍ത്ത്, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, ജെറേമി റെന്നര്‍, പോള്‍ റുഡ്, ബ്രീ ലാര്‍സണ്‍, കാരെന്‍ ഗില്ലന്‍, ബ്രാഡ്ലി കൂപ്പര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

Last Updated : Jul 23, 2019, 2:18 PM IST

ABOUT THE AUTHOR

...view details