ചെന്നൈ: സിനിമാ താരങ്ങളെ കാണാന്‍ ആരാധകര്‍ എത്തുന്നതും ഓട്ടോഗ്രാഫ് വാങ്ങുന്നതുമെല്ലാം സാധാരണമാണ്. എന്നാല്‍ തന്‍റെ ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ കുട്ടിയുടെ ചോദ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് നടൻ നിവിൻ പോളി. അജു വർഗീസാണ് ഈ രസകരമായ സംഭവം സമൂഹമാധ്യങ്ങളില്‍ പങ്കുവച്ചത്.
ഓട്ടോഗ്രാഫ് വാങ്ങാന്‍ കുട്ടി ആരാധിക; ‘ചേട്ടനാരെന്ന്’ ചോദ്യം കേട്ട് ഞെട്ടി നിവിൻ പോളി - nivin pauly autograph
ചെന്നൈയിൽ ലവ് ആക്ഷന്‍ ഡ്രാമയുടെ സെറ്റിൽ വച്ചാണ് രസകരമായ സംഭവം. അജു വർഗീസാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
ചെന്നൈയിൽ ലവ് ആക്ഷന്‍ ഡ്രാമയുടെ സെറ്റിൽ വച്ചാണ് സംഭവം. നിവിന്‍റെ ആരാധികയായ കൊച്ച് കുട്ടി തന്‍റെ കൂട്ടുകാരിയെയും കൂട്ടി താരത്തിന്‍റെ ഓട്ടോഗ്രാഫ് മേടിക്കാൻ എത്തിയതായിരുന്നു. ഓട്ടോഗ്രാഫ് നൽകുന്ന താരത്തിന്‍റെ അടുത്തുനിന്ന് കൂട്ടുകാരി ചോദിക്കുന്നു, ‘ഇതാരാണ്’. ‘ഇത് ഹീറോ’ എന്ന് ആരാധിക കൂട്ടുകാരിക്ക് മറുപടിയും നല്‍കുന്നുണ്ട്. ഓട്ടോഗ്രാഫ് നല്‍കിയ ശേഷം ‘ഞാനാരാണെന്നാണ് ‘അവര്‍ ചോദിച്ചതെന്ന് പറഞ്ഞ് ചിരിക്കുന്ന നിവിനെയും ദൃശ്യങ്ങളില്‍ കാണാം.
അജു വര്‍ഗീസ് ഷെയര്‍ ചെയ്ത വീഡിയോക്ക് താഴെ രസകരമായ കമന്‍റുകളും നിറയുന്നുണ്ട്. അറിഞ്ഞ് കൊണ്ട് അജു രണ്ട് പിള്ളേരെ കൊണ്ട് നിവിന് പണി കൊടുത്തതാണെന്നും എന്നിട്ട് അതെടുത്ത് ഫേസ്ബുക്കിലിട്ട് അടുത്ത പണി കൊടുത്തെന്നുമാണ് കമന്‍റുകള്‍.