കേരളം

kerala

ETV Bharat / sitara

ആസിഫ് അലിയുടെ മകനും സിനിമയിലേക്ക്; മകന്‍റെ അരങ്ങേറ്റം ആരാധകരെ അറിയിച്ച് താരം - adam ali

അഞ്ച് വയസുകാരനായ ആദമിന്‍റെ അരങ്ങേറ്റം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

ആസിഫ് അലിയുടെ മകനും സിനിമയിലേക്ക്; മകന്‍റെ അരങ്ങേറ്റം ആരാധകരെ അറിയിച്ച് താരം

By

Published : Jul 5, 2019, 11:33 AM IST

2019 ആസിഫ് അലിക്ക് ഭാഗ്യ വർഷമാണ്. ആസിഫ് അലി നായകനായെത്തിയ വിജയ് സൂപ്പറും പൗർണമിയുമായിരുന്നു ഈ വർഷത്തെ ആദ്യ ഹിറ്റ്. പിന്നീട് ഇറങ്ങിയ ഉയരെയിലെയും വൈറസിലെയും കഥാപാത്രങ്ങൾ ആസിഫിന് നിറഞ്ഞ കയ്യടി നേടി കൊടുത്തു. ഒടുവില്‍ പുറത്തിറങ്ങിയ 'കക്ഷി അമ്മിണിപിള്ള'യും തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നു. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന 'അണ്ടർവേൾഡ്' ആണ് ആസിഫ് അലിയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.

ചിത്രത്തില്‍ തന്‍റെ മകൻ ആദം അലിയും അഭിനയിക്കുന്നുണ്ടെന്ന സന്തോഷവാർത്ത പുറത്ത് വിട്ടിരിക്കുകയാണ് ആസിഫ് ഇപ്പോൾ. തന്‍റെ മടിയിലിരുന്ന് സ്ക്രിപ്റ്റ് നോക്കുന്ന ജൂനിയർ ആസിഫ് അലിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് ആസിഫ് മകന്‍റെ അരങ്ങേറ്റം ആരാധകരെ അറിയിച്ചത്. ജൂനിയർ ജോയിൻസ് അണ്ടർവേൾഡ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അഞ്ച് വയസുകാരനായ ആദമിന്‍റെ അരങ്ങേറ്റം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

ആസിഫ് അലിയെ കൂടാതെ ഫർഹാൻ ഫാസില്‍, ലാല്‍ ജൂനിയർ, മുകേഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥയെഴുതിയ ചിത്രം അലി ആഷിഖ് ഡി14 എന്‍റര്‍ടെയ്ന്‍മെന്‍റ്സുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ വിതരണം ഫ്രൈഡേ ഫിലിം ഹൗസാണ്. അണ്ടര്‍ വേള്‍ഡിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

ABOUT THE AUTHOR

...view details