തമിഴകത്തെ ഏറ്റവും 'എലിജിബിൾ ബാച്ച്ലർ' പട്ടികയിൽ മുൻനിരയിൽ ഉണ്ടായിരുന്ന താരങ്ങളാണ് വിശാലും ആര്യയും. എന്നാല്‍ ഗോസിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ഇരുവരും വിവാഹിതരാവാൻ ഒരുങ്ങുകയാണ്. ആര്യ നടി സയേഷയേയും വിശാൽ തെലുങ്ക്നടി അനിഷ അല്ല റെഡിയേയുമാണ് വിവാഹം കഴിക്കുന്നത്.
ആര്യയുടെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു എന്നാണ് പുറത്ത്വരുന്ന വാർത്തകൾ. വിവാഹത്തിയ്യതി അടുത്തെത്തിയതോടെ സുഹൃത്തുക്കളെ വിവാഹം ക്ഷണിക്കുന്ന തിരക്കിലാണ് ആര്യ. മാർച്ച് 9 നാണ് ആര്യയും സയേഷയും തമ്മിലുള്ള വിവാഹം. തന്നെ വിവാഹം ക്ഷണിക്കാനെത്തിയ ആര്യയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് വിശാൽ. ” എന്‍റെഹൃദയത്തോട് ഏറ്റവുമടുത്ത ചിത്രം. വിശ്വസിക്കാനാവുന്നില്ല, ഞാനെന്‍റെപ്രിയസുഹൃത്തിന്‍റെവിവാഹക്ഷണക്കത്താണ് കയ്യിൽ പിടിക്കുന്നതെന്ന്. ആര്യയ്ക്കും സയേഷയ്ക്കും എല്ലാ ആശംസകളും നേരുന്നു, ഒരുപാട് സ്നേഹം,” വിശാൽ കുറിച്ചു.