കേരളം

kerala

ETV Bharat / sitara

ബേബിമോൾ ഇനി 'ഹെലൻ'; നിർമാണം വിനീത് ശ്രീനിവാസൻ - helen

ചിത്രത്തിന്‍റെ ഷൂട്ടിങ് ഇന്ന് കൊച്ചിയില്‍ ആരംഭിക്കും

വിനീത് ശ്രീനിവാസൻ

By

Published : Aug 2, 2019, 11:35 AM IST

കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് അന്ന ബെൻ. ആദ്യ ചിത്രത്തിന്‍റെ വിജയത്തിളക്കം അവസാനിക്കും മുമ്പ് തന്നെ വിനീത് ശ്രീനിവാസൻ നിർമിക്കുന്ന 'ഹെലൻ' എന്ന പുതിയ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി അഭിനയിക്കാൻ ഒരുങ്ങുകയാണ് അന്ന.

നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. 'ദി ചിക്കന്‍ ഹബ്ബ്' എന്ന റസ്റ്റോറന്‍റിലെ വെയ്ട്രസിന്‍റെ കഥാപാത്രത്തെയാണ് അന്ന അവതരിപ്പിക്കുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ലാല്‍ പോള്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സംവിധായകനൊപ്പം ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹെലൻ'. 2016ല്‍ പുറത്തിറങ്ങിയ ആനന്ദമാണ് വിനീത് നിർമ്മിച്ച ആദ്യ ചിത്രം.

ABOUT THE AUTHOR

...view details