കേരളം

kerala

ETV Bharat / sitara

'സിൽക്കിനോട് ചെയ്തത് സണ്ണിയോട് ചെയ്യരുത്' അഞ്ജലി അമീർ - anjali ameer

അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മെൻ്റിൻ്റെ ഇരുപതില്‍ ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്ന് അഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും സത്യസന്ധമാണെന്ന് വിചാരിച്ചിട്ടാണ്.

aa1

By

Published : Feb 10, 2019, 11:52 PM IST

സിൽക്ക് സ്മിതയോടെ ചെയ്തത് സണ്ണി ലിയോണിനോട് ചെയ്യരുതെന്ന് മലയാളികളോട് അഭ്യർത്ഥിച്ച് നടി അഞ്ജലി അമീർ. അഞ്ജലിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സണ്ണി ലിയോണ്‍ ആദ്യമായി നായികയായെത്തുന്ന രംഗീല എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നും പുറത്തുവിട്ട ഒരു ചിത്രത്തിനൊപ്പമാണ് അഞ്ജലി അമീറിൻ്റെ കുറിപ്പ്. നടൻ സലീം കുമാറിനൊപ്പമുള്ള ചിത്രം സലീം കുമാർ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. എന്നാല്‍ ചിത്രത്തിന് താഴെ നിറയെ അശ്ലീല ചുവയുള്ള കമൻ്റുകളായിരുന്നു വന്നത്. ഈ കമൻ്റുകളാണ് അഞ്ജലിയെ രോഷം കൊള്ളിച്ചത്.

''ഈ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. എന്നാല്‍ ഈ ഫോട്ടോയുടെ താഴെ വന്ന കമൻ്റുകള്‍ വായിച്ചപ്പോല്‍ സത്യത്തില്‍ വിഷമമായി. ഒരുപക്ഷേ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിൻ്റെ പ്രതിനിധി എന്നുള്ള നിലയില്‍ എനിക്ക് പറയുവാനുള്ളത്, അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മെൻ്റിൻ്റെ ഇരുപതില്‍ ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും സത്യസന്ധമാണെന്ന് വിചാരിച്ചിട്ടാണ്.

ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലെ. നമ്മൾ സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കുത്. അവര്‍ സന്തോഷിക്കട്ടെ. ഒരു പാടിഷ്ടം സണ്ണി ലിയോണി. നല്ല നല്ല വേഷങ്ങള്‍ സൗത്ത് ഇന്ത്യയില്‍ കിട്ടട്ടെ'' അഞ്ജലി കുറിച്ചു.

ബോളിവുഡ് താരമായ സണ്ണി ലിയോണിൻ്റെ മലയാള സിനിമയിലേക്കുള്ള രണ്ടാം വരവാണ് രംഗീല എന്ന ചിത്രത്തിലൂടെ. നേരത്തെ മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പം സണ്ണി ഐറ്റം ഡാന്‍സില്‍ അഭിനയിച്ചിരുന്നു.


ABOUT THE AUTHOR

...view details