ബോളിവുഡിലെ നിത്യഹരിത നായകനാണ് അനിൽ കപൂർ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ താരം നായകനായ ഏറ്റവും പുതിയ ചിത്രമായ ടോട്ടൽ ധമാൽ തീയറ്ററുകളിൽ മുന്നേറുകയാണ്. അതിനിടെയാണ് ഒരുഅഭിമുഖത്തില്‍ അനിൽ കപൂർ തന്‍റെ ഏറെക്കാലമായുള്ള ആഗ്രഹം പുറത്ത് പറഞ്ഞിരിക്കുന്നത്.ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിൻ്റെബയോപിക്കില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്.
‘എനിക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറിൻ്റെബയോപിക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ അദ്ദേഹത്തിൻ്റെഒരു വലിയ ആരാധകനാണ്,’ അനില്‍ കപൂര്‍ പറഞ്ഞു.