കേരളം

kerala

By

Published : Oct 18, 2019, 3:24 PM IST

ETV Bharat / sitara

ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനില്‍ സൗബിന് നായികയായി അരുണാചല്‍ സുന്ദരി

ഹൈദരാബാദില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്ന കെന്‍ഡിയുടെ ആദ്യ സിനിമയാണ് 'ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25'.

android kunjappan

സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്ന 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' ല്‍ നായികയായി അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോ. ചിത്രത്തില്‍ കെൻഡി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു.

ഹൈദരാബാദില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്ന കെന്‍ഡിയുടെ ആദ്യ സിനിമ കൂടിയാണ് 'ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25'. മഞ്ജു വാര്യർ, റിമ കല്ലിങ്കല്‍, നമിത പ്രമോദ്, അപര്‍ണ ബാലമുരളി, ഐശ്വര്യ ലക്ഷ്മി എന്നീ നായികമാരുടെ ഫേസ്ബുക്ക് പേജികളിലൂടെയാണ് കെൻഡിയുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തത്. സൗബിന്‍ ഷാഹിറിന്‍റെ നായികയായാണ് കെൻഡി സിനിമയിലെത്തുന്നത്. മനോഹരമായ സ്ലീവ്‌ലെസ് ടോപ്പ് ധരിച്ച് പുഴക്കരയിലിരിക്കുന്ന കണ്ണടക്കാരിയായ സുന്ദരിയായാണ് കെൻഡിയെ അവതരിപ്പിച്ചിരിക്കുന്നത്.

മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ച് നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്. ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്‍റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് 'ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25'.

ABOUT THE AUTHOR

...view details