കേരളം

kerala

ETV Bharat / sitara

'ജോണി ഡെപ്പുമൊത്തുള്ള ജീവിതം നരകതുല്യം'

ഡെപ്പിനൊപ്പമുള്ള ജീവിതത്തില്‍ കടുത്ത പീഡനമാണ് താന്‍ ദിവസവും അനുഭവിച്ചിരുന്നതെന്ന് ഹേഡ് നേരത്തേ വെളിപ്പെടുത്തിയിരുന്നു

'ജോണി ഡെപ്പുമൊത്തുള്ള ജീവിതം നരകതുല്യം'

By

Published : Apr 15, 2019, 11:49 AM IST

മുന്‍ഭര്‍ത്താവ് ജോണി ഡെപ്പിനെതിരേയുള്ള പോരാട്ടം തുടരുമെന്ന് നടി അമ്പര്‍ ഹേഡ്. ഹേഡിന്‍റെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും തന്നെ ഒരു പീഡനവീരനായി ചിത്രീകരിച്ചതില്‍ 'നന്ദി'യുണ്ടെന്നും ജോണി ഡെപ്പ് പ്രതികരിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ഹേഡ്.

ഡെപ്പിനെ 'രാക്ഷസന്‍' എന്നാണ് ഹേഡ് വിശേഷിപ്പിച്ചത്. 'ഒരിക്കല്‍ അയാൾ എന്‍റെ മുടിയിലും തൊണ്ടയിലും കുത്തിപ്പിടിച്ച് കിടക്കയില്‍ നിന്ന് വലിച്ചിഴച്ച് അടിച്ചു. മുഖത്തും വയറ്റിലും ശക്തമായി തൊഴിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. എനിക്ക് കുറച്ച് നേരത്തേക്ക് നേരേ ശ്വസിക്കുവാനോ ശബ്ദം ഉണ്ടാക്കാനോ കഴിഞ്ഞില്ല. അയാള്‍ക്ക് എന്നെ കൊല്ലാന്‍ എളുപ്പമായിരുന്നു.' ഹേഡ് പറഞ്ഞു. നിലവില്‍ ഇരുവരുടെയും വിവാഹമോചനക്കേസ് കോടതിയുടെ പരിഗണയിലാണ്. 50 മില്യണ്‍ യൂ.എസ് ഡോളറാണ് ഹേഡ് ഡെപ്പില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

അമ്പർ ഹേഡ് പുറത്തുവിട്ട ചിത്രം

ഡെപ്പിനെതിരേ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ തന്നെ സിനിമയില്‍ നിന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്തുവെന്നും ഹേഡ് ആരോപിച്ചു. ഹേഡിന്‍റെ ആരോപണങ്ങള്‍ കാരണമാണ് 'പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍' ഫ്രാഞ്ചൈസിയില്‍ നിന്ന് ഡെപ്പിനെ പുറത്താക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2015 ലാണ് ഹേഡും ഡെപ്പും വിവാഹിതരായത്. 2017 ല്‍ ബന്ധം വേര്‍പിരിയുകയും ചെയ്തു.

ABOUT THE AUTHOR

...view details