കേരളം

kerala

ETV Bharat / sitara

ആര്യ 3ല്‍ അല്ലു അര്‍ജുന് പകരം വിജയ് ദേവരക്കൊണ്ടയോ ? ; 'നായകമാറ്റ'ത്തില്‍ ചര്‍ച്ച

അല്ലു അര്‍ജുന്‍ ആയിരുന്നു ആര്യയിലും ആര്യ 2വിലും നായകന്‍

Allu Arjun  Vijay Devarakonda  Arya  Arya 2  Arya 3  Sukumar  Rashmika Mandanna  Pushpa  release  super hit  hits  hit  news  latest news
ആര്യ 3ല്‍ അല്ലു അര്‍ജുന് പകരം വിജയ് ദേവരക്കൊണ്ടയോ....?

By

Published : Oct 21, 2021, 11:44 AM IST

ഹൈദരാബാദ് : ആര്യ 3ല്‍ അല്ലു അര്‍ജുന് പകരം വിജയ ദേവരക്കൊണ്ടയോ..? ഈ ചോദ്യമാണ് സിനിമാലോകത്ത് ചര്‍ച്ചയാകുന്നത്. പ്രമുഖ തെലുങ്ക് സംവിധായകന്‍ സുകുമാര്‍ ഒരുക്കുന്ന പുഷ്പയാണ് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‌റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. രശ്‌മിക മന്ദാനയാണ് പുഷ്‌പയില്‍ അല്ലു അര്‍ജുന്‌റെ നായികയായെത്തുന്നത്.

പുഷ്‌പയ്‌ക്ക് ശേഷം പുതിയ പ്രോജക്‌ടിലേയ്ക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ സംവിധായകന്‍ സുകുമാര്‍. ആര്യ 3 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആര്യ, ആര്യ 2 എന്നീ ചിത്രങ്ങളുടെ മൂന്നാം ഭാഗമായാണ് എത്തുന്നത്. തിയേറ്റര്‍ ഹിറ്റുകളായിരുന്ന ആര്യയും ആര്യ 2 വും സുകുമാറിന്‍റെ കരിയര്‍ ബെസ്‌റ്റ് ചിത്രങ്ങള്‍ കൂടിയാണ്.

അല്ലു അര്‍ജുനായിരുന്നു ആര്യയിലും ആര്യ 2വിലും നായകനായെത്തിയത്. ആര്യ 3 യുടെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും ചിത്രത്തില്‍ നായക സ്ഥാനത്ത് ഏവരും പ്രതീക്ഷിക്കുന്നത് അല്ലു അര്‍ജുനെയാണ്. പക്ഷേ അല്ലു അര്‍ജുന് പകരം വിജയ് ദേവരക്കൊണ്ടയെയാകും സുകുമാര്‍ നായകനാക്കുകയെന്നാണ് അഭ്യൂഹം.

ഫാല്‍ക്കണ്‍ ക്രിയേഷന്‍സിന്‌റെ ബാനറില്‍ വിജയ് ദേവരക്കൊണ്ടയുമായുള്ള പുതിയ ചിത്രം സംബന്ധിച്ച് ഇതിനോടകം തന്നെ സുകുമാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. വിജയ് ദേവരക്കൊണ്ടയും സുകുമാറും ആര്യ 3 യ്‌ക്കായി ഒന്നിക്കുമെന്ന സ്‌ഥിരീകരണമില്ലാത്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

തെലുങ്കില്‍ അല്ലു അര്‍ജുന്‌റെയും സുകുമാറിന്‍റെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു ആര്യയും ആര്യ 2വും. ഈ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പുഷ്പ. റിലീസിന് മുമ്പേ ശ്രദ്ധ നേടിയ പുഷ്പ ഡിസംബര്‍ 17നാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

അതേസമയം പുതിയ ചിത്രത്തിന്‌റെ തിരക്കിലാണിപ്പോള്‍ വിജയ് ദേവരക്കൊണ്ട. പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന ലിഗര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെയാണ് ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ടയുടെ നായികയായെത്തുന്നത്.

ABOUT THE AUTHOR

...view details