ചുവന്ന നേർത്ത ദുപ്പട്ടയ്ക്ക് പിറകിൽ ഒരു എണ്ണഛായാചിത്രം പോലെ ജ്വലിക്കുന്ന പെൺകുട്ടി, രൂപ്. കരൺ ജോഹർ നിർമ്മിച്ച് അഭിഷേക് വർമൻ സംവിധാനം ചെയ്യുന്ന ‘കലങ്ക്’ എന്ന ചിത്രത്തിലെ ആലിയ ഭട്ടിന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
അവളെ പ്രണയിക്കുന്നത് 'തീ'യെ പ്രണയിക്കും പോലെ - ആലിയ ഭട്ട്
വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രത്തില്‍ ആലിയ ഭട്ടിനൊപ്പം മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സോനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കലങ്കിനുണ്ട്.
അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ആലിയയുടെ 'ലുക്ക്' റിലീസ് ചെയ്തിരിക്കുന്നത്. കരൺ ജോഹറാണ് ട്വിറ്ററിലൂടെ ഫസ്റ്റ് ലുക്ക് ആരാധകരുമായി പങ്കുവച്ചത്. 'അവളെ പ്രണയിക്കുന്നത് 'തീ'യെ പ്രണയിക്കും പോലെ' എന്ന അടിക്കുറിപ്പോട് കൂടിയാണ് കരൺ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ആലിയ കഥക് പഠിച്ചത് മുമ്പ്വാർത്തയായിരുന്നു. മാധുരി ദീക്ഷിത്തുമൊത്ത് ആലിയയ്ക്ക് സിനിമയിൽ നിരവധി കഥക് നൃത്തരംഗങ്ങളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സുപ്രസിദ്ധ കഥക് ആചാര്യന്‍ ബ്രിജ് മഹാരാജിന്‍റെ കീഴില്‍ കഥക് പഠിക്കുകയാണ് ആലിയ. ദേവദാസിലെ പ്രശസ്തമായ നൃത്തരംഗങ്ങൾ മാധുരി ദീക്ഷിതിന്വേണ്ടി സംവിധാനം ചെയ്തതും ബ്രിജ് മഹാരാജായിരുന്നു.
ഒരു കാലഘട്ടത്തിന്‍റെകഥ പറയുന്ന ചിത്രത്തിൽ ഒരു രാജ്ഞിയെ പോലെ ജ്വലിക്കുകയാണ് ആലിയ പോസ്റ്ററില്‍. വരുൺ ധവാൻ, ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത് എന്നിവരുടെ കഥാപാത്രങ്ങളുടെ ലുക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും. പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.