കേരളം

kerala

ETV Bharat / sitara

പ്രണയത്തിലലിഞ്ഞ് ആലിയയും രണ്‍വീറും, ചിത്രങ്ങള്‍ തിരഞ്ഞ് സൈബര്‍ ലോകം - ബ്രഹ്മാസ്ത്ര

കിസ് ഡേയില്‍ തരംഗമായി ആലിയാ ബട്ടിന്‍റെയും രണ്‍വീര്‍ കപൂറിന്‍റേയും ചിത്രങ്ങള്‍. ഒരു ഗേറ്റിന് ഇരുപുറവും നിന്ന് ഇരുവരും കണ്ണുകളില്‍ നോക്കുന്ന മനോഹരചിത്രമാണ് ഇന്‍റര്‍നെറ്റില്‍ ലോകം തിരയുന്നത്.

celebrity couple kissing  Alia Bhatt and Ranbir Kapoor  Kiss Day 2022  ആലിയാ ബട്ട് രണ്‍വീര്‍ കപൂര്‍  കിസ് ഡേ 2022  വാലന്‍റൈന്‍സ് ഡേ 2022  പ്രണയദിനം  ബ്രഹ്മാസ്ത്ര  ബ്രഹ്മാസ്ത്രയുടെ റിലീസ്
പ്രണയത്തിലലിഞ്ഞ് ആലിയയും രണ്‍വീറും, ചിത്രങ്ങള്‍ തിരഞ്ഞ് സൈബര്‍ ലോകം

By

Published : Feb 13, 2022, 1:23 PM IST

ഹൈദരാബാദ്:വാലന്‍റൈന്‍സ് ഡേയുടെ ഭാഗമായ കിസ് ഡേയില്‍ തരംഗമായി ആലിയാ ഭട്ടിന്‍റെയും രണ്‍വീര്‍ കപൂറിന്‍റേയും ചിത്രങ്ങള്‍. ഒരു ഗേറ്റിന് ഇരുപുറവും നിന്ന് ഇരുവരും കണ്ണുകളില്‍ നോക്കുന്ന മനോഹരചിത്രമാണ് ഇന്‍റര്‍നെറ്റില്‍ ലോകം തിരയുന്നത്.

ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമായ ബ്രഹ്മാസ്ത്രയുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെയാണ് ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. അയൻ മുഖർജിയാണ് സംവിധായകന്‍.

അയൻ മുഖർജിയും ആലിയാ ബട്ടും ബ്രഹ്മാത്രയുടെ ചിത്രീകരണത്തിനിടെ

കഴിഞ്ഞ വർഷം അവസാനത്തോടെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ആറ് വർഷത്തിലേറെയായി നിർമാണത്തിലിരിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര.

Also Read: കിസ് ഡേ 2022; ദീപിക- രണ്‍വീര്‍, മഹേഷ് ബാബു- നമ്രത ശിരോദ്‌കർ അടക്കമുള്ള താരങ്ങളുടെ ലിപ്‌ലോക്ക് ചിത്രങ്ങള്‍

ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ്, ധർമ്മ പ്രൊഡക്ഷൻസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. 2022 സെപ്റ്റംബർ 9-ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ചിത്രം തിയേറ്റര്‍ റിലീസ് ചെയ്യുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.

ABOUT THE AUTHOR

...view details