അക്ഷയ് കുമാറിനെ നായകനാക്കി ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന മിഷന്‍ മംഗല്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് നടി നിത്യ മേനോൻ. വിദ്യ ബാലൻ, സൊനാക്ഷി സിൻഹ, താപ്സി, ക്രിതി കുൽഹരി, ശർമൻ ജോഷി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമയുടെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട പ്രസ് മീറ്റിനിടെ നിത്യയെ പ്രശംസിച്ച അക്ഷയ് കുമാറിന്‍റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തിരക്കേറിയ നായിക; നിത്യയെ വാഴ്ത്തി അക്ഷയ് കുമാർ - അക്ഷയ് കുമാർ
ഹിന്ദിയില്‍ മുമ്പും പല ഓഫറുകൾ ലഭിച്ചിട്ടുണ്ടെങ്കിലും നല്ല ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് നിത്യ പറഞ്ഞു.
ആദ്യ ചിത്രമെന്ന നിലയിൽ മിഷന്‍ മംഗലിൽ അഭിനയിക്കാൻ ലഭിച്ച അവസരത്തെ എങ്ങനെ നോക്കികാണുന്നു എന്ന നിത്യയോടുള്ള മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടിയായാരുന്നു അക്ഷയുടെ വാക്കുകൾ. മിഷൻ മംഗൽ ബോളിവുഡിലെ നിത്യയുടെ കന്നിചിത്രമായിരിക്കും. പക്ഷെ തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിൽ നിത്യ തിരക്കേറിയ നായികയാണെന്നും പല ഭാഷകളിലും നിരവധി അവാർഡുകൾ നേടിയ താരമാണ് നിത്യയെന്നും അക്ഷയ് പറഞ്ഞു. നിത്യയെ ട്രോളിക്കൊണ്ടുള്ള അക്ഷയ്യുടെ വാക്കുകളും ഇരുവര്‍ക്കും ഇടയിലുള്ള സൗഹൃദം വ്യക്തമാക്കുന്നതായിരുന്നു.
ഹിന്ദിയിൽ മുമ്പും പല ഓഫറുകൾ വന്നിട്ടുണ്ടെങ്കിലും നല്ലൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നാണ് നിത്യ പറഞ്ഞത്. അക്ഷയ് സർ, വിദ്യ മാം പോലുള്ള വലിയ താരങ്ങളാണെങ്കിലും എല്ലാവരും ഒരു കുടുംബം പോലെയായിരുന്നെന്നും യഥാര്‍ത്ഥ സഹപ്രവര്‍ത്തകരെ പോലെയായിരുന്നു സെറ്റില്‍ തങ്ങളെന്നും നിത്യ പറഞ്ഞു. ഹിന്ദിയില്‍ ആദ്യ ചിത്രമാണെന്ന് ഒരിക്കലും തോന്നിയില്ലെന്നും താരം പറഞ്ഞു. ഇന്ത്യയുടെ ചൊവ്വ പര്യവേഷണം പ്രമേയമാക്കി ഒരുക്കുന്ന ചിത്രം ആഗസ്റ്റ് 15ന് റിലീസിനെത്തും.