കേരളം

kerala

ETV Bharat / sitara

ഒരു മനോഹര കടങ്കഥ; 'കമല'ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് - കമല ഫസ്റ്റ് ലുക്ക്

രഞ്ജിത്ത് ശങ്കറിനൊപ്പം അജു ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്

aju varghese

By

Published : Oct 5, 2019, 8:14 PM IST

അജു വര്‍ഗീസിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'കമല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. അനൂപ് മേനോൻ, പുതുമുഖം റുഹാനി ശർമ്മ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രഞ്ജിത്ത് ശങ്കറിനൊപ്പം അജു ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. സു സു സുധി വാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, രാമന്‍റെ ഏദന്‍ തോട്ടം, ഞാൻ മേരിക്കുട്ടി, പ്രേതം തുടങ്ങിയ രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങളില്‍ അജു അഭിനയിച്ചിട്ടുണ്ട്. പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ത്രില്ലറാണ് കമല. ഈ തിരക്കഥ താന്‍ അജുവിനെ മനസില്‍ കണ്ട് തന്നെ എഴുതിയതാണെന്ന് രഞ്ജിത്ത് ശങ്കർ മുമ്പ് വ്യക്തമാക്കിയിരുന്നു.

ഡ്രീംസ് എൻ ബിയോണ്ട്സിന്‍റെ ബാനറില്‍ നിർമിക്കുന്ന ചിത്രത്തില്‍ ബിജു സോപാനം, സുനില്‍ സുഖദ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നവംബറില്‍ ചിത്രം റിലീസിനെത്തും.

ABOUT THE AUTHOR

...view details