അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിലും സംഗീതത്തിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് മോഹൻലാൽ. ഇപ്പോഴിതാ താരത്തിൻ്റെ മറ്റൊരു കഴിവ് കൂടി പുറത്തുകൊണ്ടുവന്നിരിക്കുകയാണ് നടൻ അജു വർഗീസ്. മോഹൻലാൽ തനിക്ക് വേണ്ടി വരച്ച ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് അജു വർഗീസ്.
മോഹൻലാൽ നൽകിയ അമൂല്യ സമ്മാനം; ചിത്രങ്ങൾ പങ്കുവച്ച് അജു വർഗീസ് - അജു വർഗീസ്
മോഹൻലാൽ വരച്ചുനൽകിയ മൂന്ന് ചിത്രങ്ങളാണ് അജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
'താങ്ക് യൂ ലാൽ സർ' എന്ന അടിക്കുറിപ്പോടെ മൂന്ന് ചിത്രങ്ങളാണ് അജു പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളിൽ അജുവിൻ്റെ പേരും താഴെ 'വിത്ത് ലൗ മോഹൻലാൽ' എന്നും എഴുതിയിട്ടുണ്ട്. ചിത്രങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ മോഹൻലാലിനെയും കാണാം.
എന്തായാലും തങ്ങളുടെ സ്വന്തം ലാലേട്ടൻ ഇത്രയും നന്നായി വരയ്ക്കുമോയെന്ന് അത്ഭുതപ്പെടുകയാണ് ആരാധകർ. മോഹന്‍ലാല്‍ അജുവിന് സമ്മാനിച്ച ഡൂഡിലിൻ്റെ അര്‍ത്ഥം തേടിപ്പോയവരും കുറവല്ല. മോഹൻലാൽ നായകനായ ലൂസിഫര്‍ എന്ന സിനിമയില്‍ പരാമര്‍ശിക്കുന്ന ഇല്ല്യൂമിനാറ്റിയുമായി ഡൂഡിലിന് ബന്ധമുണ്ടെന്നൊക്കെയാണ് ആരാധകരുടെ രസകരമായ നിരീക്ഷണങ്ങള്‍.