കേരളം

kerala

ETV Bharat / sitara

വിജയ്ക്ക് ആദരാഞ്ജലി നേർന്ന് അജിത്ത് ആരാധകർ; ട്വിറ്ററില്‍ പോര് - ajith vijay fans fight in twitter

തമിഴ് സിനിമാലോകത്തെ തന്നെ ലജ്ജിപ്പിക്കുന്ന ഒരു ഹാഷ് ടാഗ് ക്യാംപെയ്‌നിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ട്വിറ്റര്‍.

വിജയ്ക്ക് ആദരാഞ്ജലി നേർന്ന് അജിത്ത് ആരാധകർ; ട്വിറ്ററില്‍ പോര്

By

Published : Jul 29, 2019, 8:12 PM IST

തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ വിജയ്യുടെയും അജിത്തിന്‍റെയും ആരാധകർ തമ്മില്‍ ട്വിറ്റർ പോര്. വിജയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടുള്ള ഹാഷ് ടാഗ് അജിത് ആരാധകർ ഇന്ന് രാവിലെ മുതല്‍ ട്വിറ്ററില്‍ പ്രചരിപ്പിച്ചതോടെയാണ് പോര് രൂക്ഷമായത്.

ഞെട്ടിക്കുന്ന രണ്ട് ട്രന്‍റിങ് ഹാഷ് ടാഗുകള്‍ക്കാണ് ഇന്ന് തമിഴ് സിനിമാ പ്രേമികളും വിജയ്‌യെ സ്‌നേഹിക്കുന്നവരും ട്വിറ്ററില്‍ സാക്ഷ്യം വഹിച്ചത്. #RipVIJAY, #RIPActorVijay എന്നിങ്ങനെയായിരുന്നു ഹാഷ് ടാഗുകള്‍. ഇത് ദേശീയ തലത്തില്‍ തന്നെ ട്രെന്‍റിങാവുകയും ചെയ്തു. ഇതോടെ പരിഭ്രാന്തരായ ആരാധകർ വിജയുടെ ടീമുമായി ബന്ധപ്പെടുകയും ഈ ഹാഷ്ടാഗിന്‍റെ നിജസ്ഥിതി അന്വേഷിക്കുകയും ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ വിജയ് സുഖമായിരിക്കുന്നുവെന്ന മറുപടിയാണ് അവര്‍ക്കൊക്കെ ലഭിച്ചത്.

ഉച്ചയോടെ അജിത്ത് ആരാധകര്‍ക്ക് മറുപടിയുമായി വിജയ് ആരാധകരും ട്വിറ്ററില്‍ സംഘടിച്ചെത്തി. #LongLiveActorVIJAY എന്നായിരുന്നു ആ ഹാഷ് ടാഗ്. ആ ടാഗും ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍റിങ് ആണ്. എന്നാല്‍ തന്‍റെ പേരിലുള്ള ഫാന്‍സ് അസോസിയേഷനെ പിരിച്ച് വിടുന്നതായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചയാളാണ് അജിത്ത്. പിന്നീട് പല ഘട്ടത്തിലും അദ്ദേഹം ഇക്കാര്യം പരസ്യമാക്കിയിട്ടുമുണ്ട്. ഇത്തരത്തിലുള്ള പ്രവണതകൾ അജിത്തിന്‍റെ പേരാണ് നശിപ്പിക്കുന്നതെന്നും ഇത് നിർത്തണമെന്നുമാണ് സിനിമാ പ്രേമികളുടെ അഭിപ്രായം.

ABOUT THE AUTHOR

...view details