പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘മരക്കാർ-അറബിക്കടലിൻ്റെ സിംഹം’. ചിത്രത്തിൻ്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി റാവു ഫിലിം സെറ്റിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഷൂട്ടിങ് സെറ്റിലേക്ക് അപ്രതീക്ഷിതമായൊരു അതിഥിയെത്തി. തമിഴകത്തിൻ്റെ സൂപ്പർ താരം അജിത് ആയിരുന്നു സംവിധായകൻ പ്രിയദർശനെയും മറ്റു അംഗങ്ങളെയും അമ്പരപ്പിച്ചു കൊണ്ട് സെറ്റിലേക്ക് എത്തിയത്.
മരയ്ക്കാർ സെറ്റിൽ 'തലയുടെ' അപ്രതീക്ഷിത എൻട്രി; ചിത്രങ്ങൾ വൈറൽ
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വച്ച് നടക്കുന്ന ഷൂട്ടിങ്ങിനിടയിൽ തമിഴ് സൂപ്പർതാരം അജിത് കുമാർ സർപ്രൈസായി മരയ്ക്കാറിൻ്റെ സെറ്റിൽ വരികയായിരുന്നു. അജിത്തിൻ്റെ 59ാമത് ചിത്രത്തിൻ്റെ ഷൂട്ടിങ് നടക്കുന്നതും ഫിലിം സിറ്റിയിലാണ്.
priyan
അജിത്തിൻ്റെ 59ാമത് ചിത്രത്തിൻ്റെ ഷൂട്ടിങ് നടക്കുന്നതും റാമോജി റാവു ഫിലിം സിറ്റിയിലാണ്. മരക്കാറിൻ്റെ ഷൂട്ടിങ്ങും അവിടെ നടക്കുന്നുണ്ടെന്ന് അറിഞ്ഞ അജിത് സെറ്റിലേക്ക് എത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സെറ്റിൽ എത്തിയ അജിത്ത് സംവിധായകൻ പ്രിയദർശനുമായി സംസാരിക്കുന്നതിൻ്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.